അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച വേതനം: തീരുമാനം പുന$പരിശോധിക്കണമെന്ന്

മുക്കം: അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്‍ സര്‍ക്കാര്‍ അവസാനനാളുകളില്‍ അംഗീകരിച്ചെങ്കിലും വര്‍ധിപ്പിച്ച വേതനം നല്‍കാനുള്ള ബാധ്യത പഞ്ചായത്തുകളുടെ തലയിലിട്ടത് സാമ്പത്തികശേഷി കുറഞ്ഞ പഞ്ചായത്തുകളെ പ്രയാസത്തിലാക്കുന്ന നടപടിയായതിനാല്‍ പുന$പരിശോധിക്കണമെന്ന് പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹിയും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റുമായ വി.കെ. വിനോദ് മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ ഏഴുകോടി രൂപ കടബാധ്യതയുണ്ട്. പ്രതിമാസം രണ്ടരലക്ഷം രൂപ പലിശ നല്‍കണം. അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ചു വേതനം നല്‍കാന്‍ പ്രതിവര്‍ഷം 27 ലക്ഷംകൂടി കണ്ടത്തെണം. ഇതുപോലുള്ള പഞ്ചായത്തുകള്‍ ധാരാളമുള്ള കേരളത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പുന$പരിശോധിക്കണമെന്നാണ് കാരശ്ശേരി പഞ്ചായത്തിന്‍െറ ആവശ്യം. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സര്‍ക്കാറില്‍ ഈ ആവശ്യമുന്നയിച്ച് കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച വേതനം നല്‍കാന്‍ കഴിയാത്തതിനെ ദുര്‍വ്യാഖ്യാനംചെയ്ത് കാരശ്ശേരി പഞ്ചായത്ത് അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച വേതനം നല്‍കുന്നില്ളെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണെന്നും വിനോദ് പ്രസിഡന്‍റ് വി.പി. ജമീല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല കുമാരനെല്ലൂര്‍, അംഗം കെ. സുനില എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT