കൊയിലാണ്ടി: ഏറക്കാലമായി വറുതിയില്‍ ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ ഇനി പുതിയ സര്‍ക്കാറില്‍. മത്സ്യക്ഷാമം കാരണം കടുത്ത ജീവിത പ്രയാസത്തിലാണ് തൊഴിലാളികളെങ്കിലും സൗജന്യ റേഷന്‍ പോലും ഇവര്‍ക്ക് അനുവദിച്ചിട്ടില്ല. മഴക്കാലത്ത് കടല്‍ പ്രക്ഷുബ്ധമാകുന്നതോടെ ഇവരുടെ ദുരിതവും വര്‍ധിക്കും. നൂറുകണക്കിന് കുടുംബങ്ങളാണ് കൊയിലാണ്ടി തീരത്ത് മാത്രം മത്സ്യബന്ധനത്തെ ആശ്രയിച്ചുകഴിയുന്നത്. മീന്‍ പിടിക്കുന്നവര്‍, ഐസിലിടുന്നവര്‍, തലച്ചുമടായി വാഹനങ്ങളില്‍ കയറ്റുന്നവര്‍, ചില്ലറ വില്‍പനക്കാര്‍ തുടങ്ങി മത്സ്യബന്ധന ശൃംഖല വലുതാണ്. കൊയിലാണ്ടി മേഖലയിലെ വാണിജ്യമേഖലയുടെ പ്രധാന ആശ്രയം മീനാണ്. ഇടക്കിടെ മീന്‍ ചാകരയുടെ ആരവങ്ങള്‍ രൂപപ്പെട്ടിരുന്ന കടലോരത്ത് രണ്ടു വര്‍ഷത്തിലധികമായി അതിന്‍െറ ലാഞ്ഛനകളൊന്നുമില്ല. വല്ലപ്പോഴും കുറച്ച് മീന്‍ ലഭിച്ചെങ്കിലായി എന്നതാണ് അവസ്ഥ. ഇതിന്‍െറ തുച്ഛവരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ലോണെടുത്താണ് പലരും മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇതിന്‍െറ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. ഓരോ ദിവസവും പ്രതീക്ഷയോടെ വഞ്ചികളുമായി കടല്‍പ്പരപ്പിലേക്ക് പോകുമെങ്കിലും മിക്കപ്പോഴും വെറുംകൈയോടെ തിരിച്ചുപോരേണ്ട അവസ്ഥയാണ്. ഇന്ധനത്തിന്‍െറ പണംപോലും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. കുടുംബത്തിന്‍െറ നിത്യനിദാന ചെലവിന് പുറമെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടത്തൊനാവാതെ പ്രയാസപ്പെടുകയാണ്. പുതിയ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വം കാണുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.