കോഴിക്കോട്: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച് ഏഴു വയസ്സുകാരിയെ കൊന്നുവെന്ന കേസില്‍ ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ തിങ്കളാഴ്ച സാക്ഷി വിസ്താരം തുടങ്ങും. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദി മരിച്ച കേസിലാണ് വിചാരണ തുടങ്ങുന്നത്. സുബ്രഹ്മണ്യനും ഭാര്യ ദേവികയുമാണ് കേസില്‍ പ്രതികള്‍. 2013 ഏപ്രില്‍ 29ന് കുട്ടിയെ പീഡിപ്പിച്ച് കൊന്നതായാണ് നടക്കാവ് പൊലീസെടുത്ത കേസ്. ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന അരുണാണ് കേസില്‍ ഒന്നാം സാക്ഷി. മൊത്തം 45 സാക്ഷികളാണ് കേസിലുള്ളത്. അരുണും അതിദിയും പിതാവിനും രണ്ടാനമ്മക്കുമൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ചമുതല്‍ തുടര്‍ച്ചയായി സാക്ഷി വിസ്താരം നടത്താനാണ് കോടതി തീരുമാനം. പട്ടിണിക്കിട്ട് അവശയായ പെണ്‍കുട്ടിയുടെ അരക്കുതാഴെ പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലത്തെിക്കുകയായിരുന്നു. സുബ്രഹ്മണ്യന്‍െറ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളാണ് അതിദി. ഇവര്‍ തിരുവമ്പാടിയില്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജാണ് കേസില്‍ ഹാജരാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.