കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തില്‍ വിറളിപൂണ്ട് ബി.ജെ.പിയും ലീഗും സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഇയ്യങ്കോട് സി.പി.എം പ്രവര്‍ത്തകരായ ലിബേഷ്, ഷിനൂപ്, അക്ഷയ് എന്നിവരെ വെട്ടിപ്പരിക്കേല്‍പിച്ചു. കുറ്റ്യാടി നിട്ടൂരില്‍ മനോജിന്‍െറ വീട് എറിഞ്ഞുതകര്‍ത്തു. കൊയിലാണ്ടിയില്‍ ഷാജിയുടെ വീട് ആക്രമിച്ചുതകര്‍ത്തു. പറമ്പില്‍ ബസാറിലെ നമ്പ്യാട്ടുതാഴത്ത് സി.പി.എം ബ്രാഞ്ച് ഓഫിസും വടകര മടപ്പള്ളിയില്‍ എ.കെ.ജി മന്ദിരവും ആര്‍.എസ്.എസ് തകര്‍ത്തു. കണ്ണഞ്ചേരിയിലും പാറോപ്പടിയിലും വടകരയിലെ അഴിയൂരിലും പേരാമ്പ്ര കല്ളോടും കുറ്റ്യാടിക്കടുത്ത് അമ്പലക്കുളങ്ങരയിലും വ്യാപക ആക്രമണം നടത്തി.ആര്‍.എസ്.എസുകാരുടെ അതേമാര്‍ഗത്തിലാണ് പലയിടത്തും മുസ്ലിം ലീഗും ആക്രമണം നടത്തുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ കോട്ടപ്പള്ളി, തിരുവള്ളൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ ലീഗുകാര്‍ തകര്‍ത്തു. തിരുവള്ളൂര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസ് പെട്രോള്‍ ഒഴിച്ച് തീവെച്ചു. കുറ്റ്യാടിയില്‍ ഇ.കെ. വിജയന്‍ എം.എല്‍.എയെയും എല്‍.ഡി.എഫ് നേതാക്കളെയും തടഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. സി.പി.എം വാണിമേല്‍ എല്‍.സി സെക്രട്ടറി പ്രദീപ് കുമാറിന് നേരെയും ആക്രമണമുണ്ടായി.ആക്രമിക്കള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ച് പൊലീസ് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ ആത്മസംയമനത്തോടെ സമാധാനാന്തരീക്ഷവും സൈ്വരജീവിതവും നിലനിര്‍ത്തണമെന്ന് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.