കോഴിക്കോട്: ഒരേ ദിവസം നഗരത്തിലെ രണ്ട് ബിവറേജുകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മദ്യം മോഷ്ടിച്ച സംഭവത്തില്‍ ജീവനക്കാര്‍ സംശയനിഴലില്‍. ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുഗായി മേയ് 14ന് അറസ്റ്റിലായ അഞ്ചംഗസംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നായിരുന്നു പൊലീസ് നിഗമനം. ബിവറേജിലെ രേഖകളും ജീവനക്കാരുടെ മൊഴിയും പരസ്പര വിരുദ്ധമാണെന്ന കണ്ടത്തെലാണ് ജീവനക്കാരെ സംശയത്തിന്‍െറ നിഴലിലാക്കിയത്. സാക്ഷിമൊഴിയും സാഹചര്യ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏപ്രില്‍ 28നാണ് എരഞ്ഞിപ്പാലം, കരിക്കാംകുളം ബിവറേജുകളില്‍ മോഷണം നടന്നത്. രണ്ട് ബിവറേജുകളില്‍നിന്നുമായി 2.6 ലക്ഷത്തിന്‍െറ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മോഷണം പോയിരുന്നു. എരഞ്ഞിപ്പാലത്തുനിന്നും 1.96 ലക്ഷത്തിന്‍െറയും കരിക്കാംകുളത്തുനിന്നും 65,000 രൂപയുടെ മദ്യവുമാണ് കവര്‍ന്നത്. ഈ സംഭവത്തില്‍ ജാബിര്‍ (34), മുഹമ്മദ് റാസിഖ് (27), അറപൊയില്‍ മുജീബ് (27), ജോസ് തോമസ് (31), എം.വി. ജറീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പിടിയിലായ അഞ്ചുപേരെയും വേറെവേറെ ചോദ്യം ചെയ്തപ്പോള്‍ ഇത്രയധികം മദ്യം മോഷ്ടിച്ചിട്ടില്ളെന്ന മൊഴിയാണ് പൊലീസിന് ലഭിച്ചത്. കേസിലെ സാക്ഷിമൊഴിയും കവര്‍ച്ചാസംഘത്തിന് അനുകൂലമാണ്. ഇതിനുപുറമെ ബിവറേജ് രേഖകള്‍ പരിശോധിച്ചപ്പോള്‍ മോഷണത്തിനുപിന്നില്‍ ജീവനക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്. എരഞ്ഞിപ്പാലം ബിവറേജസിലെ ജീവനക്കാരുടെ മൊഴിപ്രകാരം 280 കുപ്പി മദ്യം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബിവറേജ് രേഖകള്‍ പ്രകാരം 209 കുപ്പിയുടെ കുറവുമാത്രമാണ് പൊലീസിന് കണ്ടത്തൊനായത്. ഇതാണ് കവര്‍ച്ചക്ക് പിന്നില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കാനിടയാക്കിയത്. മോഷണത്തിന്‍െറ മറവില്‍ മദ്യ കുപ്പികളുടെ സ്റ്റോക്കില്‍ കൃത്രിമംകാണിച്ച് ലക്ഷങ്ങളുടെ തിരിമറി നടത്തിയതാണെന്ന സംശയത്തിലാണ് പൊലീസ്. ബിവറേജിലെ ലോക്കര്‍ പൊളിച്ച് പണം കവരാനായിരുന്നു പിടിയിലായ മോഷണ സംഘത്തിന്‍െറ ലക്ഷ്യമെങ്കിലും ആ ശ്രമം പരാജയപ്പെട്ടതിനാല്‍ ലക്ഷങ്ങള്‍ വിലവരുന്ന നൂറുകണക്കിന് മദ്യ കുപ്പികളുമായി കടന്നെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, മോഷണം നടന്ന തൊട്ടടുത്ത ദിവസം സംഘത്തിലെ ചിലര്‍ മദ്യം വാങ്ങാനായി ബിവറേജില്‍ വരിനില്‍ക്കുന്നത് കണ്ടതായി കേസിലെ സാക്ഷിമൊഴി നല്‍കിയതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഇത്രയധികം മദ്യം മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത ദിവസം മദ്യം വാങ്ങാന്‍ ബിവറേജില്‍ വരേണ്ടതില്ളെന്ന നിഗമനമാണ് പൊലീസിനെ ജീവനക്കാരെ സംശയിക്കാനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.