വെള്ളലശ്ശേരിയിലെ വ്യാജമദ്യ നിര്‍മാണകേന്ദ്രം: പൊലീസ് അന്വേഷണം എങ്ങുമത്തെിയില്ല

മാവൂര്‍: ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയില്‍ സര്‍ക്കാര്‍ ഹോളോഗ്രാം അടക്കം ഉപയോഗിച്ച് വ്യാജമദ്യം നിര്‍മിക്കുന്ന കേന്ദ്രം കണ്ടത്തെിയിട്ട് രണ്ടു മാസം തികയാറായിട്ടും പൊലീസ് അന്വേഷണം എങ്ങുമത്തെിയില്ല. വെള്ളലശ്ശേരിയിലെ പാറക്കണ്ടിയില്‍ കുറ്റിപ്പുറത്ത് ഒഴിഞ്ഞവീട്ടില്‍ പ്രവര്‍ത്തിച്ച കേന്ദ്രമാണ് മാര്‍ച്ച് 26ന് മാവൂര്‍ പൊലീസ് കണ്ടത്തെിയത്. ഇവിടെനിന്ന് സ്കൂട്ടറില്‍ വ്യാജമദ്യവുമായി പോകുകയായിരുന്ന കല്ലായി സ്വദേശി സക്കീറിനെ (36) പിടികൂടിയതോടെയാണ് വ്യാജ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യകേന്ദ്രത്തെക്കുറിച്ച് അറിയുന്നതും റെയ്ഡ് നടത്തുന്നതും. എന്നാല്‍, പിന്നീട് അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായില്ല. വീടിന്‍െറ ഉടമയുടെ മൊബൈല്‍ നമ്പര്‍ ലഭിക്കുകയും രണ്ടു ദിവസം പിന്തുടരുകയും ചെയ്തെങ്കിലും തുടരന്വേഷണമുണ്ടായില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇയാളുടെ കൃത്യമായ വിലാസമടക്കം ലഭിച്ചെങ്കിലും പിടികൂടിയില്ല. സൈബര്‍ സെല്ലിന്‍െറ സഹായം തേടുമെന്നും കണ്ണൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് പറഞ്ഞെങ്കിലും പുരോഗതിയുണ്ടായില്ല. മദ്യനിര്‍മാണ കേന്ദ്രത്തിനുപിന്നില്‍ കണ്ണൂരിലെ പ്രമുഖരാണെന്ന് വിവരമുണ്ടായിരുന്നു. അന്വേഷണം ഈ വഴിക്കുതിരിഞ്ഞതോടെ ചില കോണുകളില്‍നിന്നുള്ള സമ്മര്‍ദവും ഇടപെടലുമാണ്് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്ന് ആരോപണമുണ്ട്. നാട്ടിലെ ചില രാഷ്ട്രീയനേതാക്കളിലേക്കും സംശയത്തിന്‍െറ മുന നീണ്ടിരുന്നു. എതാണ്ട് രണ്ടുവര്‍ഷമായി ഇവിടെ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നതായി പറയുന്നു. നാട്ടിലുള്ളവരുടെ സഹായമില്ലാതെ ഇതിന് കഴിയില്ളെന്നാണ് വിലയിരുത്തല്‍. അന്വേഷണം ഈ വഴിക്കുതിരിയുന്നത് ദോഷം ചെയ്യുമെന്നതും അന്വേഷണത്തില്‍ ഇടപെടലുണ്ടാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിന്‍െറ ഹോളോഗ്രാം ലഭിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തിലടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് നിഗമനം. ഹോളോഗ്രാമും സ്റ്റിക്കറും കാര്‍ട്ടണുകളും മറ്റും ഉപയോഗിച്ച സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റുവഴി വില്‍പന നടന്നിട്ടുണ്ടാവുമെന്ന സംശയം ബലപ്പെടുത്തിയിരുന്നു. കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിന്‍െറ തൊട്ടടുത്തദിവസം പി.ടി.എ. റഹീം എം.എല്‍.എ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തതാണ്. ഇത്രക്കും പ്രാധാന്യമേറിയ കേസായിട്ടും ഏറ്റവും ചെറിയ കണ്ണിയായ വിതരണക്കാരനെ മാത്രം പിടികൂടി അന്വേഷണം നിലച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം തടസ്സമൊന്നുമില്ലാതെ പ്രവര്‍ത്തിച്ചിട്ടും പൊലീസോ എക്സൈസോ ഇതറിഞ്ഞില്ളെന്നത് സംശയമുണ്ടാക്കുന്നു. ഈ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ ചിലത് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അതേസമയം, എക്സൈസിന് ഇക്കാര്യത്തില്‍ വീഴ്ചപറ്റിയെന്ന സംശയം ആദ്യത്തില്‍ ഉദ്യോഗസ്ഥതലത്തില്‍തന്നെ ഉയരുകയും നടപടിസാധ്യതയുണ്ടാവുകയും ചെയ്തെങ്കിലും പിന്നീട് റിപ്പോര്‍ട്ടുകളില്‍ ഇവര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കുകയായിരുന്നു. എക്സൈസ് റെയ്ഞ്ച് ഓഫിസിന് വീഴ്ചപറ്റിയിട്ടില്ളെന്ന് പറഞ്ഞാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. പൊലീസാണ് കേസ് അന്വേഷിക്കുന്നതെന്ന് വാദിച്ച് എക്സൈസും കേസ് കൈയൊഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.