കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ ജനവാസകേന്ദ്രമായ മാക്കൂട്ടം ജനതാറോഡിനു സമീപം പ്രവര്‍ത്തിച്ചുവന്ന കള്ളുഷാപ്പ് പൊളിച്ചുമാറ്റിയ നിലയില്‍. നാട്ടുകാര്‍ നടത്തിവന്ന സമരത്തിന്‍െറ രണ്ടാംഘട്ടം 24ന് ആരംഭിക്കാനിരിക്കെയാണ് കള്ളുഷാപ്പ് പൊളിച്ചുമാറ്റിയ നിലയില്‍ കാണപ്പെട്ടത്. ശനിയാഴ്ച രാവിലെ പരിസരവാസികളാണ് കെട്ടിടം തകര്‍ത്തനിലയില്‍ കണ്ടത്. ഏപ്രില്‍ 18നാണ് മദ്യപാനികളുടെ ശല്യംമൂലം പൊറുതിമുട്ടിയ പരിസരവാസികളുടെ നേതൃത്വത്തില്‍ കള്ളുഷാപ്പിനെതിരെ സമരമാരംഭിച്ചത്. സമരം ശക്തിയാര്‍ജിച്ചതോടെ മദ്യനിരോധന സമിതി നേതാക്കളും രാഷ്ട്രീയ-വനിത-സാമൂഹിക സംഘടനകളുമെല്ലാം സമരപ്പന്തലിലത്തെി പിന്തുണ അറിയിക്കുകയുണ്ടായി. നാട്ടുകാരും വിവിധ സംഘടനകളും കള്ളുഷാപ്പ് പ്രദേശത്തുനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി. എന്നാല്‍, കള്ളുഷാപ്പിന് പഞ്ചായത്ത് ലൈസന്‍സോ കെട്ടിടത്തിന് അനുമതിയോ ഇല്ളെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്. ഇതിനുപിന്നാലെ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തുതന്നെ കള്ളുഷാപ്പ് നീക്കം ചെയ്യണമെന്നറിയിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കള്ളുഷാപ്പിനെതിരെ 24ന് വീണ്ടും സമരപരിപാടികള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെയാണ് പൊളിച്ചുനീക്കല്‍ സംഭവം നടന്നത്. ഇതോടെ 10 വര്‍ഷത്തോളം പ്രദേശത്തെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ അനുഭവിച്ചുവന്ന ദുരിതത്തിന് വിരാമമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.