81.89 ശതമാനം പോളിങ് ; തലയുയര്‍ത്തി കോഴിക്കോട്

കോഴിക്കോട്: 81.89 ശതമാനം പോളിങ് രേഖ െപ്പടുത്തി സംസ്ഥാനത്ത് തലയുയര്‍ത്തി വീണ്ടും കോഴിക്കോട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പോളിങ് ശതമാനത്തില്‍ (81.3) ഒന്നാമതത്തെിയ ജില്ലയാണ് നേട്ടം ആവര്‍ത്തിച്ചത്. പോളിങ് ശതമാനത്തില്‍ .86 ശതമാനത്തിന്‍െറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ ആകെയുള്ള 23,59,731 വോട്ടര്‍മാരില്‍ 19,32,482 പേരും വോട്ട് ചെയ്തു. വോട്ട് ചെയ്ത വനിതകളുടെ ശതമാനത്തിലും ജില്ല മികച്ചുനിന്നു. 84.11 ശതമാനം സ്ത്രീകളാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ആകെയുള്ള 12,24,325 വനിതാ വോട്ടര്‍മാരില്‍ 10,29,766 പേര്‍ വോട്ട് ചെയ്തപ്പോള്‍ ആകെ 11,35,406 പുരുഷ വോട്ടര്‍മാരില്‍ 9,02,716 പേര്‍ (79.51 ശതമാനം) മാത്രമേ പോളിങ് ബൂത്തിലത്തെിയുള്ളൂ. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ കോഴിക്കോട് സൗത്തും നോര്‍ത്തും ഒഴികെ 11ഇടത്തും 80ശതമാനത്തിനു മേലെയാണ് പോളിങ്. കുന്ദമംഗലം മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിങ്- 85.5 ശതമാനം. ഏറ്റവും കുറവ് കോഴിക്കോട് സൗത്തിലും -77.37. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ കുറ്റ്യാടിയില്‍ ഇത്തവണ 84.97 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ കുന്ദമംഗലത്ത് കടുത്ത മത്സരമാണ് അരങ്ങേറിയത്. 83.95 ശതമാനമായിരുന്നു കുന്ദമംഗലത്ത് കഴിഞ്ഞ തവണത്തെ പോളിങ്. യു.ഡി.എഫിലെ ടി. സിദ്ദീഖ്, എല്‍.ഡി.എഫിലെ പി.ടി.എ. റഹീം എന്നിവര്‍ തമ്മിലാണ് ഇവിടത്തെ പ്രധാന മത്സരം. ബി.ജെ.പിയിലെ സി.കെ. പത്മനാഭനും പ്രചാരണത്തില്‍ സജീവമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.