മാവൂര്‍: ഒഡിഷയിലെ പാരദ്വീപില്‍ കടലില്‍ കാണാതായ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ആഷിലിന്‍െറ കുടുംബത്തിന്‍െറ കണ്ണീര്‍ തോര്‍ന്നില്ല. കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ (എയിംസ്) മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ചാത്തമംഗലം വേങ്ങേരിമഠം കുനിയേടത്തുചാലില്‍ വിമുക്ത ഭടന്‍ ബാബുരാജിന്‍െറയും ബിന്ദുവിന്‍െറയും ഏകമകന്‍ ആഷിലിനെ (22) ഈമാസം 20നാണ് കടലില്‍ കാണാതായത്. അപകടവിവരമറിഞ്ഞ് പിതാവ് ബാബുരാജും മാതൃസഹോദരീ ഭര്‍ത്താവ് വിശ്വനും ബന്ധുവായ സദാനന്ദനും പിറ്റേന്നുതന്നെ ഭുവനേശ്വറില്‍ എത്തിയിരുന്നു. ആറു ദിവസത്തോളം ഭുവനേശ്വറില്‍ തങ്ങിയ ഇവര്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ നാട്ടില്‍ തിരിച്ചത്തെി. ഇവരുടെ സാന്നിധ്യത്തില്‍ കോസ്റ്റ്ഗാര്‍ഡിന്‍െറയും നേവിയുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ചവരെ ഊര്‍ജിതമായി കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലൂം ഫലമുണ്ടായില്ല. മലയാളിസമാജത്തിന്‍െറ സഹായവും തിരച്ചിലിനും മറ്റു കാര്യങ്ങള്‍ക്കും ഇവര്‍ക്ക് ലഭിച്ചു. ആദ്യ ദിവസങ്ങളില്‍ മറച്ചുവെച്ചിരുന്നെങ്കിലും മകനെ കാണാതായ വിവരം മാതാവ് ബിന്ദുവിനെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഊണിലും ഉറക്കിലും ഏകമകനെ കൈവിടാതെ വളര്‍ത്തിയ ഈ അമ്മ മകന്‍ തിരിച്ചുവരുമെന്ന് ആണയിട്ടാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. 20ന് രാവിലെ പാരദ്വീപില്‍ മഹാനദിയും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന ബീച്ചില്‍ സഹപാഠികളായ അഞ്ചുപേരോടൊപ്പം എത്തിയപ്പോഴാണ് ആഷിലിനെ തിരയില്‍പെട്ട് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.