കോഴിക്കോട്: ഒന്നരക്കോടിയുടെ ഫണ്ടുണ്ടായിട്ടും മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സഞ്ചരിക്കാന്‍ ആവശ്യത്തിന് വാഹനസൗകര്യമില്ല. വര്‍ഷത്തില്‍ 250ഓളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കുന്ന ഇവിടെ ആകെയുള്ള നാലു ബസുകള്‍ കാലപ്പഴക്കത്താല്‍ കട്ടപ്പുറത്തായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. 40 സീറ്റിന്‍െറ രണ്ടു വലിയ ബസും 15 സീറ്റിന്‍െറ രണ്ടു ചെറിയ ബസുമാണുള്ളത്. ഇവക്ക് യഥാക്രമം 12ഉം 20ഉം വര്‍ഷത്തെ പഴക്കമുണ്ട്. യൂനിവേഴ്സിറ്റി കലാമേള, സ്പോര്‍ട്സ് മീറ്റ്, ദൈനംദിന ഓഫിസ് ആവശ്യങ്ങള്‍, രാവിലെയും വൈകീട്ടുമുള്ള ട്രിപ്, ട്രഷറി സംബന്ധമായ ട്രിപ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഞായറാഴ്ചകളിലെ റെയില്‍വേ സ്റ്റേഷന്‍ ട്രിപ്പുകള്‍ എന്നിവക്കുള്ളതാണ് ഈ പഴഞ്ചന്‍ ബസുകള്‍. യാത്രാസൗകര്യമില്ലാത്തതിനാല്‍ അട്ടപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി, കണ്ണൂര്‍, കക്കാടംപൊയില്‍ തുടങ്ങി ജില്ലയിലും അയല്‍ ജില്ലകളിലുമായി മലയോര മേഖലകളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനാവുന്നില്ല. ക്യാമ്പുകളോടൊപ്പം നടത്താറുള്ള ബോധവത്കരണം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയവ മുടങ്ങുന്നതിലൂടെ നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് നഷ്ടമാവുന്നത്. പ്രവേശസമയത്ത് കുട്ടികളില്‍നിന്ന് ശേഖരിച്ച ഒന്നരക്കോടി രൂപയിലേറെ കോളജില്‍ വാന്‍ ഫണ്ട് എന്നനിലയില്‍ ഉണ്ടെന്ന് വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ പറയുന്നു. ഈ തുക കൃത്യമായി വിനിയോഗിക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യം മുടങ്ങാന്‍ കാരണമെന്നും അവര്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് കോളജ് പ്രിന്‍സിപ്പലിനും ആരോഗ്യ- വിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. സെക്രട്ടേറിയറ്റിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ വകുപ്പിന് കീഴിലുള്ള കെ സെക്ഷനാണ് വാഹനസംബന്ധമായ കാര്യങ്ങള്‍ നോക്കുന്നത്. വിദ്യാര്‍ഥികള്‍ പലതവണ ഈ സെക്ഷനില്‍ ചെന്നിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ച പണത്തിന്‍െറ കാര്യക്ഷമമായ വിനിയോഗമാണ് തങ്ങളുടെ ആവശ്യമെന്നും ഇക്കാര്യം പറയുമ്പോള്‍ ബന്ധപ്പെട്ട വകുപ്പ് ഒഴിഞ്ഞുമാറുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മൂന്ന് യാത്രാബസുകളും ഓഫിസ് ആവശ്യങ്ങള്‍ക്കായുള്ള രണ്ടു വാഹനങ്ങളും ലഭ്യമാക്കാന്‍ വാന്‍ ഫണ്ട് ഉപയോഗിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ആരോഗ്യ വകുപ്പും ധനമന്ത്രാലയവും നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.