കോഴിക്കോട്: വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരനും പാര്‍ട്ടിയും കൊയിലാണ്ടി അരിക്കുളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. അരിക്കുളം നടേരി അരിയില്‍ മീത്തല്‍ മനോജ് എന്നയാളെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍നിന്ന് 3.5 ലിറ്റര്‍ ചാരായവും 33 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഉത്സവാഘോഷങ്ങള്‍ക്കായി ഇയാള്‍ സ്ഥിരമായി ചാരായം വാറ്റിവില്‍ക്കാറുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ജില്ലയില്‍ വാറ്റ് ചാരായം, മാഹി മദ്യം, മറ്റ് മയക്കുമരുന്നുകള്‍ എന്നിവക്കെതിരെ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍. രാജു, യു.പി. മനോജ് കുമാര്‍, എം. സജീവന്‍, സി. രാമകൃഷ്ണന്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.