ചേളന്നൂര്‍: ജപ്പാന്‍ കുടിവെള്ളപദ്ധതിയില്‍നിന്ന് ഒരു തുള്ളി വെള്ളംപോലും ലഭിക്കാതെ ചേളന്നൂര്‍ പഞ്ചായത്ത്. ശ്രീനാരായണ ഗുരു കോളജിനു സമീപം കളരിക്കുന്നിലെ ടാങ്കിലേക്ക് വെള്ളമത്തെിക്കുന്നതിന് പൈപ്പിടാനാകാത്തതിനാല്‍ ചേളന്നൂരില്‍ പദ്ധതി വെളിച്ചംകാണാതെ കിടക്കുകയാണ്. വേനലില്‍ പ്രദേശത്തിന്‍െറ പലഭാഗത്തും ജലക്ഷാമം രൂക്ഷമാകുമ്പോഴും അധികൃതര്‍ മൗനംപാലിക്കുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം യാഥാര്‍ഥ്യമാകാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച പദ്ധതി ഇനിയും കാലതാമസം നേരിടുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുവേളയിലും പദ്ധതി പൂര്‍ത്തീകരണം വൈകുന്നത് പ്രധാന ചര്‍ച്ചാവിഷയമാകും. മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് എസ്.എന്‍ കോളജ് അധികൃതരുമായി നിലനിന്ന പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചതാണ്. കോളജിന്‍െറ വടക്കു ഭാഗത്തുകൂടി പൈപ്പിടുന്നതിന് കോളജ് അധികൃതരും അനുവാദം നല്‍കിയതാണ്. എന്നാല്‍, പൈപ്പിടുന്നതിനായി സ്വകാര്യ വ്യകതികളുടെ സ്ഥലംകൂടി ഏറ്റെടുക്കേണ്ടതിനാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകുകയാണ്. സ്ഥലമേറ്റെടുക്കുന്നതില്‍ അന്തിമതീരുമാനമെടുക്കാന്‍ കഴിയാത്തതും പൈപ്പിടല്‍ പ്രവൃത്തി വൈകുന്നതിന് പ്രധാന കാരണമാണ്. ബാലുശ്ശേരി റോഡില്‍നിന്ന് ചാലുകീറി എസ്.എന്‍ കോളജ് കാമ്പസിനു സമീപം വരെ നേരത്തേ പൈപ്പിട്ടതാണ്. ഇവിടെനിന്ന് നേരെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി പൈപ്പിട്ട് പ്രധാന ടാങ്കിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അധികൃതര്‍ പ്രശ്നത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ച് വേണ്ട നടപടികളെടുത്താലേ ചേളന്നൂരിലെയും സമീപപ്രദേശങ്ങളിലെയും പൈപ്പില്‍ വെള്ളമത്തെിക്കാന്‍ കഴിയൂ. പൈപ്പിടുന്നതിന് കനാല്‍ മൂടിയ ഭാഗത്ത് പച്ചക്കറി, വാഴ, കപ്പ തുടങ്ങിയ കൃഷിക്ക് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ വലയുകയാണ്. മൂടിയ കുറ്റ്യാടി പദ്ധതിയുടെ ഉപകനാലുകള്‍ പുനര്‍നിര്‍മിക്കുമെന്ന് നേരത്തേ പറഞ്ഞെങ്കിലും അതും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.