കോഴിക്കോട്: ബസുകളില്‍ ഉപയോഗിക്കുന്ന എയര്‍ഹോണിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. എയര്‍ഹോണ്‍ ഉപയോഗം സംബന്ധിച്ച വിലക്ക് വകവെക്കുന്നില്ളെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നത്. കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡ്, പാളയം സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ നാല് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുകയോ, വാഹനത്തില്‍ ഘടിപ്പിക്കുകയോ ചെയ്ത 87 ബസുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. ഹോണ്‍ യൂനിറ്റ് പൂര്‍ണമായും നീക്കംചെയ്തു. വാഹനം ബന്ധപ്പെട്ട അധികാരിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കി. പരിശോധന തുടരുമെന്നും വരുംദിവസങ്ങളില്‍ ബസുകളില്‍ ഉപയോഗിക്കുന്ന അനാവശ്യ അലങ്കാര ലൈറ്റുകള്‍ക്കെതിരെയും നടപടികളെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ ബി. വേണുഗോപാലന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അഡ്മിനിസ്ട്രേഷന്‍ ജോയന്‍റ് ആര്‍.ടി.ഒ എം.പി. സുഭാഷ്ബാബു, ഫ്ളയിങ് സ്ക്വാഡ് എം.വി.ഐ പി.കെ. സജീഷ്, എന്‍ഫോഴ്സ്മെന്‍റ് എം.വി.ഐമാരായ എം. പ്രകാശന്‍, എം. സിയാദ്, എം. സലിം വിജയകുമാര്‍, അജയരാജ്, ടി. ഫൈസല്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.