കോഴിക്കോട്: വഴിതെറ്റി ആന്ധ്രയില്‍നിന്ന് കേരളത്തിലത്തെി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന 45കാരി ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി. ആന്ധ്ര ഗുണ്ടക്കല്‍ പഴയ സ്റ്റാന്‍ഡിന് സമീപത്തെ ഹഫീസുല്‍ ആണ് ഒരുകൊല്ലത്തോളമായി കുതിരവട്ടത്ത് കഴിഞ്ഞിരുന്നത്. മാനസികാസ്വസ്ഥത ഭേദമായതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രം അധികൃതരും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ശോഭിത തോപ്പിലും ചേര്‍ന്ന് ആന്ധ്ര പൊലീസിന്‍െറ സഹായത്തോടെ ഏറെ പണിപ്പെട്ട് ബന്ധുക്കളെ കണ്ടത്തെുകയായിരുന്നു. ഇളയ സഹോദരന്‍ ജീലാനും മൂന്നു സുഹൃത്തുക്കളുമത്തെി ഹഫീസുലിനെ ശനിയാഴ്ച വൈകീട്ട് നാലോടെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നെന്നേക്കും നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ അന്തേവാസികള്‍ക്കെല്ലാം മിഠായിയും തണ്ണിമത്തനും വിതരണം ചെയ്താണ് ആന്ധ്രാസംഘം മടങ്ങിയത്. അസുഖം ഭേദമായി വീട്ടില്‍ കൊണ്ടാക്കുമ്പോള്‍ പോലും അന്തേവാസികളെ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന ബന്ധുക്കളുള്ള നാട്ടില്‍ മറുനാടന്‍ സംഘത്തിന്‍െറ സ്നേഹവായ്പും സന്തോഷവും ആശുപത്രി വളപ്പില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തു. 2015 മേയ് 28നാണ് ഹഫീസുല്‍ കേരളത്തിലത്തെിയത്. മലപ്പുറം ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് പൊലീസ് പിടിയിലായ ഇവരെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ നിര്‍ദേശപ്രകാരം കുതിരവട്ടത്തത്തെിക്കുകയായിരുന്നു. ഭര്‍ത്താവ് ഹഫീസുല്ലയുടെ മരണത്തെ തുടര്‍ന്ന് ചെറിയ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഇവര്‍ സുഹൃത്ത് നിലോഫറിനൊപ്പം വിമാനത്താവളം കാണാന്‍ പുറപ്പെട്ടതാണ് എന്നാണ് പൊലീസിനോട് പറഞ്ഞത്. സുഹൃത്തുമായി വേര്‍പെട്ട് ഇടക്ക് കേരളത്തിലത്തെി. പൊലീസ് പിടികൂടിയപ്പോള്‍ ഭയന്ന് സുഹൃത്തിന്‍െറ നിലോഫര്‍ എന്നപേര് തന്‍േറതെന്ന് തെറ്റിച്ച് പറയുകയായിരുന്നു. നിലോഫര്‍ എന്ന പേരിലാണ് അന്വേഷണം നടന്നത് എന്നതിനാല്‍ ബന്ധുക്കളെ കണ്ടത്തൊനായില്ല. തുടര്‍ന്ന് സഹോദരന്മാരുടെ പേരും ജോലിയുമെല്ലാം യുവതിയോട് ചോദിച്ചു മനസ്സിലാക്കി ആന്ധ്ര പൊലീസിന് കൈമാറുകയായിരുന്നു. ആദ്യം അവിശ്വസിച്ച ബന്ധുക്കള്‍ വാട്സ്ആപില്‍ പടവും ഫോണില്‍ നേരിട്ട് സംസാരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ ബോധ്യപ്പെട്ട് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കുടുംബക്കാരെ കണ്ടത്തൊനായി ആന്ധ്രക്കാരായ മറ്റ് അന്തേവാസികളുടെ വിവരങ്ങളും ബന്ധുക്കള്‍ കൊണ്ടുപോയിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോഴുള്ള 559 പേരില്‍ 153 മറുനാട്ടുകാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 50 പേര്‍ വിലാസംപോലുമറിയാത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.