കോഴിക്കോട്: എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിനിരയായ കേസില്‍ 15ന് വിധി. കേസില്‍ അവസാനവാദം കേള്‍ക്കല്‍ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ മുമ്പാകെ വെള്ളിയാഴ്ച പൂര്‍ത്തിയായി. പീഡനത്തിനിരയായ യുവതിയുടെ വിസ്താരം പൂര്‍ത്തിയാക്കി അവരെ നാട്ടിലേക്ക് മടങ്ങാന്‍ കോടതി അനുവദിക്കുകയായിരുന്നു. 2015 മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് 21കാരി പീഡനവിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫല്‍ (33), വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ (44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്‍േറഷന്‍ അംബിക എന്ന സാജിത (35), കാപ്പാട് പീടിയക്കല്‍ റിയാസ് (34), ഫാറൂഖ് കോളജ് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന്‍ (കുഞ്ഞാമു -45), ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവകുന്നുമ്മല്‍ ടി.കെ. മൊയ്തു (45) കര്‍ണാടക വീരാജ്പേട്ട കന്നടിയാന്‍െറ വീട്ടില്‍ സിദ്ദീഖ് (25), കൊണ്ടോട്ടി കെ.പി ഹൗസില്‍ പള്ളിയങ്ങാടിതൊടി അബ്ദുല്‍കരീം (47) എന്നിവരാണ് പ്രതികള്‍. അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ പ്രൊസിക്യൂഷന് വേണ്ടി ഇന്നലെ അന്തിമവാദം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.