കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ താമരശ്ശേരി രൂപത പരസ്യമായി രംഗത്തത്തെിയത് യു.ഡി.എഫില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചു. വിയോജിപ്പുകള്‍ പതിവാണെങ്കിലും യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ളെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍സഭാ പ്രതിനിധികള്‍ രംഗത്തുവരുന്നത് അപൂര്‍വമാണ്. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ളെങ്കില്‍ സ്വന്തമായി മത്സരിക്കുമെന്നും യു.ഡി.എഫ് നേതാക്കളെ അറിയിച്ചതോടെ മണ്ഡലത്തില്‍ ആശങ്ക വര്‍ധിച്ചു. ലീഗ് മത്സരിക്കുന്ന സീറ്റ് കോണ്‍ഗ്രസിന് വിട്ടുകിട്ടണമെന്നാണ് സഭയുടെ ഏറെക്കാലത്തെ ആവശ്യം. കോണ്‍ഗ്രസിന് ലഭിക്കുകയെന്നതിനേക്കാള്‍ ഉപരി തങ്ങളുടെ ഇടയില്‍നിന്നുള്ള സ്ഥാനാര്‍ഥിയെയാണ് സഭ ഇതിലൂടെ ലക്ഷ്യമിടുന്നത്. രൂപതക്ക് പൊതുവെ സ്വീകാര്യനായ സിറ്റിങ് എം.എല്‍.എ സി. മോയിന്‍കുട്ടിയെ മാറ്റിയതോടെ ഈ ആവശ്യം പരസ്യമായി തന്നെ ഉന്നയിച്ചു. ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയുന്നതിനുമുമ്പേ രൂപതവക്താക്കള്‍ മുഖ്യമന്ത്രിയെ കാണാനത്തെി. ക്രിസ്ത്യന്‍ സമുദായവുമായി പൊതുവെ നല്ല അടുപ്പം പുലര്‍ത്തിയ സി. മോയിന്‍കുട്ടി മണ്ഡലത്തില്‍ ഒട്ടേറെ വികസനങ്ങളാണ് അഞ്ചുവര്‍ഷത്തിനിടെ നടത്തിയത്. മുസ്ലിം സമുദായത്തിലെ മുഴുവന്‍ സംഘടനകളെയും ഒപ്പംകൂട്ടാന്‍ ഇദ്ദേഹത്തിനായി. സര്‍വസമ്മതനായ ഒരാളെമാറ്റി നേരത്തേ മണ്ഡലത്തില്‍ പരാജയപ്പെട്ട വി.എം. ഉമ്മറിനെ കൊണ്ടുവന്നത് അംഗീകരിക്കാനാവില്ളെന്നാണ് രൂപതയുടെ പൊതുവികാരം. എം.സി. മായിന്‍ഹാജിയും വി.എം. ഉമ്മറും നഷ്ടപ്പെടുത്തിയ സീറ്റ് തിരിച്ചുപിടിച്ചത് 2011ല്‍ സി. മോയിന്‍കുട്ടിയിലൂടെ ആണെന്ന കാര്യംപോലും നേതാക്കള്‍ മറന്നതായും ഇവര്‍ പറയുന്നു. എം.എ. റസാഖ് കൊടുവള്ളിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് വി.എം. ഉമ്മറിന് തിരുവമ്പാടിയിലേക്ക് മാറേണ്ടിവന്നത്. മൂന്നുതവണ എം.എല്‍.എയായതിനാല്‍ മോയിന്‍കുട്ടിയെ മാറ്റാനും തീരുമാനിച്ചു. പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റിയ ചരിത്രമില്ളെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. താമരശ്ശേരി രൂപത സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പാണെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ജോര്‍ജ് എം. തോമസിനെ തന്നെയാണ് എല്‍.ഡി.എഫ് ഇവിടെ മത്സരിപ്പിക്കുക. തിരുവനന്തപുരത്ത് ഏഴിന് നടക്കുന്ന കോണ്‍ഗ്രസ് യോഗത്തിന്‍െറ തീരുമാനമാണ് രൂപത കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.