തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ നീളുന്നു. ഒന്നര വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് പഞ്ചായത്തോഫിസിന്‍െറ പ്രവര്‍ത്തനം. പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടിട്ട് 10 മാസം കഴിഞ്ഞു. ഒമ്പത് ലക്ഷത്തോളം രൂപ ഇതിനകം വാടകയിനത്തില്‍ നല്‍കിക്കഴിഞ്ഞു. 45,000 രൂപയാണ് പ്രതിമാസ വാടക. മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് നിര്‍മാണ പ്രവൃത്തി ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഒരു കോടി രൂപയാണ് എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോഴേക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് ഭരണസമിതി കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടം നിര്‍മിക്കണമെന്ന നിലപാടിലായിരുന്നു. ഇതിനായി സ്ഥലം അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടത്തൊനായില്ല. പുതിയ സ്ഥലം കണ്ടത്തെിയാലും ഇപ്പോള്‍ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് തടസ്സങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കടമ്പകള്‍ വേറെയുമുണ്ട്. സൗജന്യമായി സ്ഥലം ലഭിക്കുന്നതിനുള്ള സാധ്യതകളും നിലവിലില്ല. ഇനിയും ഏറെക്കാലം പഞ്ചായത്തിന്‍െറ പ്രവര്‍ത്തനം വാടകക്കെട്ടിടത്തില്‍തന്നെയായിരിക്കുമെന്നാണ് സൂചന. വലിയ തുക വാടക നല്‍കി മുന്നോട്ടുപോകുന്നത് പഞ്ചായത്തിന് അഭികാമ്യമല്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കേണ്ട പണമാണ് വാടകയിനത്തില്‍ നഷ്ടപ്പെടുന്നത്. നിശ്ചിത സമയത്തിനകം പണി തുടങ്ങിയില്ളെങ്കില്‍ കരാറുകാരന് നഷ്ടപരിഹാരവും നല്‍കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.