മാവൂര്‍: കായലം അമ്പലമുക്കില്‍ ബസിടിച്ച് തകര്‍ന്ന ബസ് വെയ്റ്റിങ് ഷെഡ് അപകടഭീഷണിയുയര്‍ത്തുന്നു. തൂണുകള്‍ ഒന്നടങ്കം തകര്‍ന്ന കോണ്‍ക്രീറ്റ് ഷെഡ് ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഒരു ഭാഗത്തേക്ക് ചെരിഞ്ഞിട്ടുണ്ട്. അങ്ങാടിയില്‍ കടകളോട് ചേര്‍ന്നുള്ള ഷെഡ് മുളകൊണ്ടും മറ്റും താങ്ങിനിര്‍ത്തിയിരിക്കുകയാണ്. ഇവകൊണ്ട് താങ്ങിനിര്‍ത്താവുന്ന നിലയിലല്ല ഷെഡുള്ളത്്. ഷെഡിനകത്തു കയറാതിരിക്കാന്‍ കയര്‍കെട്ടിയിട്ടുണ്ടെങ്കിലും ഇതിനോട് ചേര്‍ന്നാണ് യാത്രക്കാര്‍ നടന്നുപോകുന്നത്. ഈ വെയ്റ്റിങ് ഷെഡിന്‍െറ അടുത്തുതന്നെയാണ് ഊര്‍ക്കടവ്, എടവണ്ണപ്പാറ, മാവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ബസുകള്‍ നിര്‍ത്തുന്നതും ഇവിടെയാണ്. ഷെഡ് തകര്‍ന്ന് യാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും അപകടമുണ്ടാകുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇടിച്ചുതകര്‍ത്ത വാഹനത്തിന്‍െറ ഉടമയുമായി പുനര്‍നിര്‍മാണത്തിന് ധാരണയായിട്ടുണ്ടെങ്കിലും പൊളിച്ചുമാറ്റാനോ പുതുക്കിപ്പണിയാനോ ഉള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.