കോഴിക്കോട്: മഴ കനക്കുന്നതിനിടെ കനോലി കനാലിന്‍െറ സംരക്ഷണഭിത്തി പലയിടത്തും തകര്‍ന്നു തുടങ്ങി. കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെ 11 കിലോമീറ്ററിനുള്ളില്‍ ഇരുപതോളം ഭാഗത്താണ് തകര്‍ച്ച കണ്ടത്തെിയത്. പലയിടത്തും സമീപത്തെ റോഡിനെയും ബാധിക്കുന്ന തരത്തിലാണ് തകര്‍ച്ച. എരഞ്ഞിപ്പാലം ബൈപാസിന്‍െറ അരികില്‍ അഞ്ചിടങ്ങളില്‍ തകര്‍ച്ച കണ്ടത്തെിയിട്ടുണ്ട്. എരഞ്ഞിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലും പലയിടത്തും വലിയ തോതില്‍ സംരക്ഷണഭിത്തിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. 2014ല്‍ നടത്തിയ നവീകരണത്തില്‍ അമിതമായി ചളി കോരിയതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും വിള്ളല്‍ കണ്ടത്തെിയിരുന്നു. ഇതാണ് ഇപ്പോള്‍ ഭിത്തി തകരുന്ന സ്ഥിതിയിലേക്ക് എത്തിയത്. നവീകരത്തിന്‍െറ തൊട്ടുടനെ കാരപ്പറമ്പ് ഭാഗത്ത് അറുനൂറോളം മീറ്ററില്‍ ഭിത്തി പൂര്‍ണമായി തകര്‍ന്നത് ഏറെ ഭീതി ഉയര്‍ത്തിയിരുന്നു. ഇതോടെ കാരപ്പറമ്പ് വെണ്ണീര്‍ വയല്‍ ഭാഗത്തേക്കുള്ള യാത്രയും ഭീഷണിയിലായിരുന്നു. പ്രതിഷേധത്തത്തെുടര്‍ന്ന് ശേഷിക്കുന്ന ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി സംരക്ഷണഭിത്തി പുതുതായി കെട്ടുകയായിരുന്നു. എന്നാല്‍, പിന്നീട് പല ഭാഗങ്ങളിലും വിള്ളല്‍ കണ്ടത്തെിയെങ്കിലും ഫണ്ടില്ളെന്ന് പറഞ്ഞ് അധികൃതര്‍ പ്രവൃത്തി നിര്‍ത്തിവെച്ചു. ഇതില്‍ കാരപ്പറമ്പ് മലബാര്‍ ഹോസ്പിറ്റലിന് സമീപം വിള്ളല്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഇവിടെ ഫ്ളക്സ് ബോര്‍ഡുകള്‍കൊണ്ട് തടസ്സംവെച്ചിരിക്കുകയാണ്. എരഞ്ഞിപ്പാലം സിഗ്നലിന് സമീപം ബൈപാസ് റോഡിന് സമീപം കണ്ടത്തെിയ തകര്‍ച്ച ബൈപാസ് റോഡിനെ ബാധിക്കുന്ന തരത്തിലായിട്ടുണ്ട്. പുതിയ കലക്ടര്‍ വന്നപ്പോഴും എം.എല്‍.എ മൂന്നാമതും ജയിച്ചപ്പോഴും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കല്ലായി അഴിമുഖത്തെ ചളി നീക്കാത്തതിനാല്‍ കനോലി കനാല്‍ മാലിന്യസംരക്ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.