ഷോക്കേറ്റ് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു

തിരുവമ്പാടി: വൈദ്യുതി പോസ്റ്റിലെ തകരാറിനത്തെുടര്‍ന്ന് ഷോക്കേറ്റ് തിരുവമ്പാടി പുന്നക്കലില്‍ ആദിവാസി കുടുംബത്തിലെ അമ്മയുടെയും മകളുടെയും മൃതദേഹം സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചക്കാണ് പുന്നക്കല്‍ ഓളിക്കല്‍ ആദിവാസി കോളനിയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ എത്തിച്ചത്. വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പുന്നക്കല്‍ ഓളിക്കല്‍ ആദിവാസി കോളനിയിലെ പരേതനായ അത്തിപ്പാറ ചന്ദ്രന്‍െറ ഭാര്യ മാധവി ( 57), മകള്‍ മിനി (35) എന്നിവരാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയുടെ ഇരകളായത്. റോഡരികിലെ വൈദ്യുതി പോസ്റ്റില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ഇന്‍സുലേറ്റര്‍ പൊട്ടിയതുമൂലം വൈദ്യുതിലൈനില്‍നിന്ന് പോസ്റ്റിലേക്കും സ്റ്റേകമ്പിയിലേക്കും വൈദ്യുതി പ്രവഹിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അരിഞ്ഞെടുത്ത പുല്ല് തലച്ചുമടായി കൊണ്ടുപോകവെയാണ് ഇരുവരും അപകടത്തില്‍പെട്ടത്. മകള്‍ മിനിക്ക് പൊള്ളലേറ്റതിനത്തെുടര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ച മാധവിക്കും ഷോക്കേല്‍ക്കുകയായിരുന്നു. മഴക്കാലത്തിനുമുമ്പ് വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്തത് അപകടത്തിന് കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മലയോരമേഖലയിലെ പല വൈദ്യുതിലൈനുകളിലും അപകടഭീഷണിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍ അന്ത്യോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT