ഓവുചാലുകള്‍ വൃത്തിയാക്കാന്‍ നടപടിയില്ല: ദേശീയപാതയില്‍ മഴ പെയ്താല്‍ ദുരിതംവിതച്ച് വെള്ളക്കെട്ട്

കൊടുവള്ളി: കാലവര്‍ഷം കനത്തിട്ടും ദേശീയപാതയോരങ്ങളിലെ അടഞ്ഞ ഓവുചാലുകള്‍ വൃത്തിയാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ല. ചെറിയ മഴക്കുപോലും വെള്ളം റോഡുകളില്‍ കെട്ടിനില്‍ക്കുന്നത് അപകടഭീഷണിയുയര്‍ത്തുന്നു. കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റുമായി ഓവുചാല്‍ മണ്ണിട്ട് നികത്തുന്നുണ്ട്. മഴവെള്ളത്തോടൊപ്പം ഒലിച്ചത്തെുന്ന മണ്ണ് നിറഞ്ഞും മാലിന്യനിക്ഷേപം വഴിയുമെല്ലാം റോഡിന്‍െറ ഇരുഭാഗത്തേയും ഓവുചാലുകള്‍ അടഞ്ഞനിലയിലാണ്. മുമ്പ് മഴയത്തെുംമുമ്പേ അടഞ്ഞ ഓവുചാലകുള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നടത്തിയിരുന്നു. കൊടുവള്ളി സിറാജ് ബൈപാസ് റോഡ് ജങ്ഷന്‍, കൊടുവള്ളി ടൗണ്‍, പെരിയാംതോട്, ആര്‍.ഇ.സി റോഡ്, പാലക്കുറ്റി ആക്കിപ്പൊയില്‍ മസ്ജിദിന് മുന്‍വശം, പാലക്കുറ്റി, മേലെപാലക്കുറ്റി, വെള്ളങ്ങോട്ട്, വാവാട് ഇരുമോത്ത്, വാവാട് ടൗണ്‍, ആലിന്‍ ചുവട് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളും പാലിയേറ്റിവ് സെന്‍ററുമെല്ലാം പ്രവര്‍ത്തിക്കുന്ന ആക്കിപ്പൊയിലിലെ വെള്ളക്കെട്ട് കാല്‍നടക്കാരായ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. മഴപെയ്താല്‍ റോഡില്‍ മുട്ടോളം വെള്ളമുയരുന്നതിനാല്‍ എറെ പ്രയാസപ്പെട്ടാണ് ഇതുവഴി ആളുകള്‍ യാത്ര ചെയ്യുന്നത്. അടഞ്ഞ ഓവുചാലുകളിലെ മണ്ണ് നീക്കംചെയ്യാന്‍ അടിയന്തര നടപടികളുണ്ടാവണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT