എരഞ്ഞിപ്പാലത്ത് വാഹനങ്ങളുടെ കൂട്ടിയിടിയില്‍ കനത്ത നാശം

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വാഹനങ്ങളുടെ കൂട്ടിയിടിയില്‍ കനത്ത നാശം. എരഞ്ഞിപ്പാലം ജങ്ഷനില്‍ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. സ്വകാര്യബസിടിച്ച് നിയന്ത്രണംവിട്ട പാര്‍സല്‍ലോറി ഹോട്ടലിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഹോട്ടലിന്‍െറ മുന്‍വശവും സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. പന്നിയങ്കര സ്വദേശിനി പുഷ്പക്കാണ് (50) പരിക്കേറ്റത്. ഇവരെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ സ്വദേശിനി കെ. രത്നാവതിയുടെ ഉടമസ്ഥതയിലുള്ള വി.വി ഹോട്ടലാണ് തകര്‍ന്നത്. ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ടു സ്കൂട്ടറുകള്‍ക്ക് കേടുപാടുപറ്റിയിട്ടുണ്ട്. അപകടസമയത്ത് റോഡിലും ഹോട്ടലിലും കൂടുതല്‍ ആളുകളില്ലാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്. ഹോട്ടലിനുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന നാലുപേര്‍ ഓടിമാറിയതും രക്ഷയായി. ലോറി ഇടിച്ചതിനത്തെുടര്‍ന്ന് പൊട്ടിച്ചിതറിയ ജനല്‍ച്ചില്ലുകള്‍ തറച്ച് ഇവരിലൊരാള്‍ക്ക് നിസ്സാര പരിക്കേറ്റു. സമീപത്തെ കടയില്‍നിന്നു മടങ്ങുകയായിരുന്ന പുഷ്പയുടെ ജീവന്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറിക്കും കടക്കുമിടയില്‍പ്പെടാതെ ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. മിനി ബൈപാസില്‍നിന്ന് ഇടതു തിരിഞ്ഞ് ടൗണ്‍ ഭാഗത്തേക്കു പ്രവേശിക്കുകയായിരുന്ന ലോറിയില്‍, കാരപ്പറമ്പ് റോഡില്‍നിന്ന് ഇതേ റോഡിലേക്കു കയറിയ നാജില്‍ മോന്‍ ബസ് തട്ടുകയായിരുന്നു. ഡ്രൈവര്‍ വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ച ലോറി വൈദ്യുതി പോസ്റ്റ് തകര്‍ത്തശേഷം ഹോട്ടല്‍ കെട്ടിടത്തില്‍ ഇടിച്ചുനിന്നു. അപകടത്തത്തെുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം ട്രാഫിക് പൊലീസത്തെി 15 മിനിറ്റിനകം പുന$സ്ഥാപിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരത്തെി വൈദ്യുതിലൈന്‍ ഓഫ് ചെയ്ത് പോസ്റ്റ് മാറ്റി. കേസെടുത്തതായി ട്രാഫിക് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.