മാവൂര്‍: ഗ്രാസിം റോഡില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍റ് നിര്‍മാണ യൂനിറ്റ് കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് മാവൂര്‍ പെരിങ്കൊല്ലന്‍ പുറായില്‍ കൈതക്കല്‍ മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള മെക്സ് വെന്‍ച്വര്‍ പെയിന്‍റ്സ് ആന്‍ഡ് പോളിമേഴ്സിന് തീപിടിച്ചത്. പെയിന്‍റിനും അനുബന്ധ കെമിക്കലിനും മറ്റും തീപിടിച്ചു. നിമിഷനേരംകൊണ്ട് തീവിഴുങ്ങിയ യൂനിറ്റിനകത്തുണ്ടായിരുന്ന മുഹമ്മദ് ഹനീഫയും ജീവനക്കാരന്‍ ജിതിനും തലനാരിഴക്കാണ് പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടത്. ഇരുകാലിനും സ്വാധീനമില്ലാത്തയാളാണ് മുഹമ്മദ് ഹനീഫ. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. യന്ത്രങ്ങളും പെയിന്‍റ് നിര്‍മാണസാമഗ്രികളും വിപണിയിലിറക്കാന്‍ തയാറാക്കിവെച്ച പെയിന്‍റും വാര്‍ണീഷുമടക്കം തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. പ്രാഥമിക കണക്കനുസരിച്ച് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഓടിക്കൂടിയ നാട്ടുകാരാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്ത് നിരവധി അന്യസംസ്ഥാന തൊഴിലാളികടക്കം താമസിക്കുന്ന അമീന്‍ ബില്‍ഡിങ്ങിലേക്ക് തീപടര്‍ന്നെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി അണക്കാനായത് വന്‍ദുരന്തം ഒഴിവാക്കി. കത്തിയമര്‍ന്ന കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെട്രോ ടയേഴ്സിലേക്കും ഫൈബര്‍ ജലടാങ്ക് നിര്‍മാണ യൂനിറ്റിലേക്കും തീപടരാതെ നാട്ടുകാര്‍ നിയന്ത്രിക്കുകയായിരുന്നു. മുക്കത്തുനിന്ന് ലീഡിങ് ഫയര്‍മാന്‍ ടി.പി. രാമചന്ദ്രന്‍െറയും കെ. നാസറിന്‍െറയും നേതൃത്വത്തിലത്തെിയ രണ്ട് യൂനിറ്റ് അഗ്നിശമനസേനയാണ് തീ പൂര്‍ണമായി അണച്ചത്. മാവൂര്‍ പൊലീസും സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.