ഡീലേഴ്സ് അസോസിയേഷന്‍ സമരം: കല്ലായിയിലത്തെിയ 42 വാഗണ്‍ സിമന്‍റ് ഇറക്കാനായില്ല

കോഴിക്കോട്: ഡീലേഴ്സ് അസോസിയേഷന്‍ സമരം തുടങ്ങിയതോടെ കല്ലായി ഗുഡ്സ് യാര്‍ഡിലത്തെിയ സിമന്‍റ് വാഗണ്‍ ഇറക്കാനായില്ല. സമരക്കാര്‍ സിമന്‍റ് ഇറക്കാന്‍ അനുവദിക്കാത്തതിനെതുടര്‍ന്ന് ബുധനാഴ്ച രാവിലെ കല്ലായിയിലത്തെിയ ഒരു റേക്ക് (42 വാഗണ്‍) സിമന്‍റാണ് ഇറക്കാന്‍ സാധിക്കാത്തത്. 265 ലോറികളും നൂറിലധികം ചുമട്ടുതൊഴിലാളികള്‍ക്കും ഇതോടെ തൊഴിലെടുക്കാനായില്ല. വാഗണില്‍നിന്ന് ചരക്ക് ഇറക്കാതെ നിര്‍ത്തിയിടുന്ന ഓരോ മണിക്കൂറിനും റെയില്‍വേക്ക് ഭീമമായ തുക പിഴയിനത്തില്‍ നല്‍കേണ്ടിവരുന്നത് സിമന്‍റിന്‍െറ വില വര്‍ധനക്കും ഇടയാക്കും. ഒരു മണിക്കൂര്‍ വൈകിയാല്‍ ഡാമറേജായി ബോഗി ഒന്നിന് 150 രൂപയും അതിന്‍െറ 4.5 ശതമാനം തുക നികുതിയായും നല്‍കണം. ഇത്തരത്തില്‍ 42 ബോഗികളടങ്ങുന്നതാണ് ഒരു റേക്ക് ഗുഡ്സ് ട്രെയിന്‍. ഒരു ദിവസം മുഴുവന്‍ വാഗണ്‍ പിടിച്ചിടേണ്ടിവന്നാല്‍ 1.60 ലക്ഷം രൂപ ഡാമറേജ് തുകയായി നല്‍കേണ്ടിവരും. വൈകീട്ട് മൂന്നുവരെയുള്ള സൗജന്യസമയത്തിന് ശേഷമുള്ള 12 മണിക്കൂര്‍ സമയത്തിന് ഇതിന്‍െറ ഇരട്ടി തുകയാണ് വാര്‍ഫേജ് തുകയായി നല്‍കേണ്ടത്. ബുധനാഴ്ച സമരം തുടങ്ങിയതോടെ യാര്‍ഡിലെ ലോറികള്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ്. കൂടാതെ ജില്ലയിലെ വിവിധ സിമന്‍റ് വ്യാപാരികള്‍ക്ക് എത്തിക്കേണ്ട ലോഡുകള്‍ മുടങ്ങിയതോടെ നിര്‍മാണമേഖലയിലെ ആയിരക്കണക്കിന് പേരും വലയും. കനത്ത മഴയെ തുടര്‍ന്ന് പൊതുവില്‍ നിര്‍മാണമേഖലയിലെ പണി കുറഞ്ഞ സാഹചര്യത്തിലാണ് സിമന്‍റിന്‍െറ വരവ് കൂടി നിലച്ചത്. ഇത് തൊഴിലാളികള്‍ക്കെന്നപോലെ ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള വന്‍കിട നിര്‍മാണത്തെയും ബാധിക്കും. സമരം ഒത്തുതീര്‍പ്പാകുന്നതവരെ ഗുഡ്സ് വാഗണ്‍ മടക്കി അയക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് റെയില്‍വേ അധികൃതരും. പിടിച്ചിട്ട വാഗണ്‍ തിരിച്ചയച്ചാലേ അടുത്ത വാഗണുകള്‍ക്ക് എത്താന്‍ കഴിയൂ എന്നതും പ്രതിസന്ധിക്കിടയാക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.