മുക്കം: എ.ഇ.ഒ ഓഫിസുകളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ തുടര്‍ന്നുവരുന്ന വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ഇത്തവണയും മാറ്റമുണ്ടായില്ല. സംസ്ഥാനത്താകമാനമുള്ള ഈ കൊഴിഞ്ഞുപോക്ക് മുക്കം ഉപജില്ലയിലും പ്രതിഫലിച്ചു. ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡ് സ്കൂളുകളിലായി ഇത്തവണ 1749 വിദ്യാര്‍ഥികളുടെ കുറവാണുള്ളത്. കഴിഞ്ഞ അധ്യയനവര്‍ഷം 53 സ്കൂളുകളിലായി 13,952 വിദ്യാര്‍ഥികള്‍ പഠനം നടത്തിയിടത്ത് ഇത്തവണ 12,203 വിദ്യാര്‍ഥികളാണുള്ളത്. മുക്കം ഉപജില്ലയിലെ മൊത്തം 21 സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തവണ ഒന്നാം ക്ളാസില്‍ 329 ആണ്‍കുട്ടികളും 321 പെണ്‍കുട്ടികളുമടക്കം 650 പേര്‍ പ്രവേശം നേടി. 25 എയ്ഡഡ് സ്കൂളില്‍ 364 ആണ്‍കുട്ടികളും 402 പെണ്‍കുട്ടികളുമടക്കം 766 വിദ്യാര്‍ഥികളാണ് ഒന്നാം ക്ളാസില്‍ പ്രവേശം നേടിയത്. അംഗീകാരമുള്ള ഏഴ് അണ്‍ എയ്ഡഡ് സ്കൂളുകളിലായി 125 ആണ്‍കുട്ടികളും 121 പെണ്‍കുട്ടികളുമടക്കം 246 പേരാണ് പുതുതായി പ്രവേശം നേടിയത്. മൊത്തം ഒന്നാം ക്ളാസില്‍ 1662 വിദ്യാര്‍ഥികളാണ് ഇത്തവണ എത്തിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളെ അപേക്ഷിച്ച് മുക്കം ഉപജില്ലയില്‍ എയ്ഡഡ് സ്കൂളുകളിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശം നേടിയത്. സര്‍ക്കാര്‍ സ്കൂളിനെക്കാള്‍ 116 വിദ്യാര്‍ഥികള്‍ എയ്ഡഡ് സ്കൂളില്‍ പ്രവേശം നേടി. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാംതരത്തില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പ്രവേശം നേടിയത് ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്കൂളിലാണ്. 88 വിദ്യാര്‍ഥികള്‍. ആനയാംകുന്ന് ജി.എല്‍.പി സ്കൂളില്‍ 79 പേരും കുമാരനെല്ലൂര്‍ ജി.എല്‍.പിയില്‍ 63 പേരും കൊടിയത്തൂര്‍ ജി.എം.യു.പിയില്‍ 54 പേരും ഈ വര്‍ഷം പുതുതായി പ്രവേശം നേടി. ആനക്കാംപൊയില്‍ ജി.എല്‍.പി സ്കൂളില്‍ ഇത്തവണ അഞ്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശം നേടിയത് എന്നതും ശ്രദ്ധേയമാണ്. എയ്ഡഡ് സ്കൂളില്‍ ഇത്തവണ നൂറില്‍ പരം വിദ്യാര്‍ഥികള്‍ ഒന്നാം ക്ളാസില്‍ പ്രവേശം നേടി. സേക്രഡ് ഹാര്‍ട്ട് യു.പി തിരുവമ്പാടിയില്‍ 157 വിദ്യാര്‍ഥികള്‍ പ്രവേശം നേടിയപ്പോള്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ് യു.പിയില്‍ 113 വിദ്യാര്‍ഥികളും പ്രവേശം നേടി. സര്‍ക്കാര്‍, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിഞ്ഞതവണ 4882 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ 4696 പേരാണുള്ളത്. എയ്ഡഡ് സ്കൂളുകളില്‍ 6337 പേരുള്ളത് ഇത്തവണ 6440 ആയി വര്‍ധിച്ചു. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ തവണ 1077 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത് ഇത്തവണ 1067 ആയാണ് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.