കൊടുവള്ളി: കൊടുവള്ളി മാര്‍ക്കറ്റ് റോഡിന് സമീപം ആര്‍.ഇ.സി റോഡിലെ വെള്ളക്കെട്ട് ദുരിതമാവുന്നു. പറമ്പത്ത് കാവ് റോഡ് ജങ്ഷനിലെ തോട് അടഞ്ഞതിനാല്‍ ചെറിയമഴക്കുപോലും ഇവിടെയുള്ള റോഡില്‍ വെള്ളം മണിക്കൂറുകളോളം തളംകെട്ടി നില്‍ക്കുകയാണ്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടുന്നു. പെരിയാംതോട്, മാര്‍ക്കറ്റ് റോഡ്, ഭാഗങ്ങളില്‍നിന്ന് ഒഴുകിയത്തെുന്ന മഴവെള്ളം ആര്‍.ഇ.സി റോഡില്‍ കെട്ടിനില്‍ക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രീയ ഓവുചാല്‍ സംവിധാനമില്ലാത്തതിനാല്‍ പറമ്പത്തുകാവ് റോഡരികിലൂടെയുള്ള തോടുവഴി വെള്ളമൊഴുകി പോവാത്തതാണ് വെള്ളക്കെട്ടിന് കാരണം. പലരും ഈ ഭാഗത്തെ വയലുകള്‍ മണ്ണിട്ട് നികത്തുകകൂടി ചെയ്തതോടെ തോട്ടിലൂടെ വെള്ളമൊഴുകുന്നില്ല. ആര്‍.ഇ.സി റോഡിലെ കടകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറുന്നതിനാല്‍ ആളുകള്‍ ഏറെ പ്രയാസപ്പെടുകയാണ്. ഇവിടെയുള്ള ഓവുചാലുകള്‍ പുതുക്കിപ്പണിതാല്‍ പ്രശ്നത്തിന് പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.