കുഴഞ്ഞുവീണയാളുടെ ബാഗില്‍നിന്ന് 10 ലക്ഷം മോഷ്ടിച്ച സംഭവം: നഗരത്തിന്‍െറ മന$സാക്ഷിക്കേറ്റ മുറിവ്

കോഴിക്കോട്: സത്യത്തിന്‍െറ നഗരമെന്ന് പേരുകേട്ട കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് പരിസരത്ത് കഴിഞ്ഞ മാസം നടന്നത് മന$സാക്ഷിയെ ഞെട്ടിക്കുന്ന മോഷണം. പക്ഷാഘാതം വന്ന് റോഡില്‍ കുഴഞ്ഞുവീണ തമിഴ്നാട് സ്വദേശിയായ സ്വര്‍ണവ്യാപാരി അര്‍ജുനനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയവര്‍ ബാഗില്‍നിന്ന് 10 ലക്ഷം രൂപയുമായാണ് മുങ്ങിയത്. കല്ലായി സ്വദേശി അബ്ദുറസാഖ് (40), പറമ്പത്ത് വെളുത്തേടത്ത് വിഷ്ണു (26) എന്നിവരാണ് മോഷണം നടത്തിയതിന് പിടിയിലായത്. മേയ് 11ന് രാത്രി അബോധാവസ്ഥയില്‍ വീണുകിടന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ പ്രാഥമിക ശുശ്രൂഷ നല്‍കാനോ തയാറാകാതെ ഇവര്‍ പണം കവരുകയായിരുന്നു. വീണുകിടന്ന ആളിന് മുന്നിലൂടെ നിരവധി പേര്‍ കടന്നുപോയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന്‍ വെടിയേണ്ടിവന്ന ഓട്ടോഡ്രൈവര്‍ നൗഷാദിന്‍െറ നാടിന് ഇത് അപമാനമായി. മൈനര്‍ ഹൃദയാഘാതം എന്ന് ആരോഗ്യവിദഗ്ധര്‍ വിളിക്കുന്ന പക്ഷാഘാതം വന്ന് റോഡില്‍ വീണയാളെ അടുത്ത ദിവസമാണ് പൊലീസ് ആശുപത്രിയിലത്തെിച്ചത്. മധുരയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഇപ്പോള്‍ അര്‍ജുനന്‍. സംഭവം നടന്നയുടനെ ആശുപ്രതിയിലത്തെിച്ചിരുന്നെങ്കില്‍ ഇത്രയും ഗുരുതരാവസ്ഥയിലത്തെില്ലായിരുന്നെന്ന് അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ പറയുന്നു. പൊലീസിന്‍െറ ഇന്‍ഫോര്‍മര്‍മാരായും ഷാഡോ പൊലീസ് ചമഞ്ഞും നിരവധി മോഷണം നടത്തിയവരാണ് മനുഷ്യത്വരഹിതമായ ഈ സംഭവത്തിനു പിന്നിലെന്ന് പൊലീസ് കണ്ടത്തെി. അപകടം നടക്കുന്ന സമയങ്ങളില്‍ സഹായവാഗ്ദാനവുമായി എത്തി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതും ഈ സംഘത്തിന്‍െറ രീതിയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ഉറങ്ങിക്കിടക്കുന്നവരുടെ പണവും മൊബൈല്‍ഫോണും അപഹരിക്കുകയും അപകടത്തില്‍പെടുന്നവരെ സഹായിക്കാനെന്ന വ്യാജേന മോഷണം നടത്തുകയുമാണ് ഇവരുടെ പതിവ്. ഈ കേസിലെ പ്രതി വിഷ്ണു ഇതിനുമുമ്പ് ജയില്‍ശിക്ഷ അനുഭവിച്ച ആളാണ്. വിഷ്ണുവും റസാഖും ചില രഹസ്യ വിവരങ്ങള്‍ നല്‍കി പൊലീസിനെ സഹായിച്ചും മറ്റും പൊലീസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. ഈ ബന്ധം മുതലാക്കി ഷാഡോ പൊലീസെന്ന വ്യാജേനയും ഇവര്‍ നിരവധി മോഷണം നടത്തിയിട്ടുണ്ട്. പ്രതികള്‍ ചില സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തി അവരുടെ പണം അപഹരിച്ചിരുന്നു. സ്ത്രീകളെ കാണിച്ച് രാത്രികാലങ്ങളില്‍ ആളുകളെ വശീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും പൊലീസ് പറയുന്നു. ദീര്‍ഘദൂരയാത്രികരും അന്യനാട്ടുകാരും ഏറെ എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. സ്ഥിരമായി കോട്ടും ഹെല്‍മറ്റും ധരിച്ച് ബൈക്കില്‍ കറങ്ങിനടക്കുന്ന റസാഖ് ഇതിനുമുമ്പ് പലയിടത്തുനിന്നും പിടിച്ചുപറി നടത്തിയിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. ജീവനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ കഴിഞ്ഞയാളില്‍നിന്ന് മോഷ്ടിച്ച പണവുമായി രക്ഷപ്പെട്ട ഇവര്‍ ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.