കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അന്തിമവാദം കേള്‍ക്കല്‍ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ മുമ്പാകെ തുടങ്ങി. പ്രോസിക്യൂഷന്‍ വാദം ചൊവ്വാഴ്ചതന്നെ പൂര്‍ത്തിയായി. സാക്ഷിമൊഴികളുടെയും ശാസ്ത്രീയ പരിശോധനാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍ വാദിച്ചു. വാദംകേള്‍ക്കല്‍ ബുധനാഴ്ചയും തടരും. കേസില്‍ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടിമുതലുകളും അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റംചെയ്തതായി തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിച്ചു. രാഷ്ട്രീയകാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഷ്ട്രീയ കക്ഷികളിലൊന്നുംപെടാത്ത ഒരാളെയും ആക്രമിക്കുകയായിരുന്നെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ച് ബോധപൂര്‍വമാണ് പ്രതികള്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടത്. പ്രതികളുടെ വസ്ത്രത്തിലും ആയുധങ്ങളിലും കൊല്ലപ്പെട്ട ഷിബിന്‍െറ ബി ഗ്രൂപ് രക്തം ഉള്ളതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടത്തെിയതായും 84 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചതായും ഒരുമാസത്തിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടിയതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഏഴ്, എട്ട് പ്രതികള്‍ക്കുവേണ്ടി ഹൈകോടതി അഭിഭാഷകന്‍ ജോസിന്‍െറ വാദവും നടന്നു. അവശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍ ബുധനാഴ്ച ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.