കോഴിക്കോട്: മഴക്കാലത്തിന് മുന്നോടിയായി ബസുകളുടെയും മറ്റു യാത്രാവാഹനങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ 10 ദിവസത്തെ കാലാവധി. വൈപ്പര്‍, സീറ്റ്, വാതില്‍ തുടങ്ങി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അപകടം ഇല്ലാതാക്കാനുമാണ് നടപടി. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കിയില്ളെങ്കില്‍ മോട്ടോര്‍വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ഉത്തരമേഖലാ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവിഷ്കരിച്ച ‘ഓപറേഷന്‍ റെയിന്‍ബോ’യുടെ ഭാഗമായാണ് പരിശോധന. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മണ്‍സൂണിലെ വാഹനാപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് പുതിയ പദ്ധതിയുമായി സിറ്റി ട്രാഫിക് പൊലീസ് രംഗത്തത്തെിയത്. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പൊലീസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും. കണ്ടത്തെിയ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പൊലീസ് നല്‍കും. അടുത്ത ആഴ്ചയോടെ വീണ്ടും വാഹനപരിശോധന നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പരിശോധിച്ച് നിര്‍ദേശം നടപ്പാക്കിയ വാഹനങ്ങളില്‍ പൊലീസ് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ഉത്തരമേഖലയിലെ ഏതു ജില്ലയിലും സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളെ വീണ്ടും തടഞ്ഞുനിര്‍ത്തി പരിശോധിക്കില്ളെന്നും എ.ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.