കോഴിക്കോട്: സന്ധ്യയോടെ പെയ്ത കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. സ്കൂള്‍ തുറക്കുന്നതിന് തലേന്നായ ചൊവ്വാഴ്ച രാത്രി വൈകിയും മഴ തുടരുകയാണ്. സെന്‍റ് വിന്‍സന്‍റ് കോളനിക്ക് സമീപം മഴയില്‍ മതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു. മതിലിനോടുചേര്‍ന്ന് കൂട്ടിയിട്ട നിര്‍മാണവസ്തുക്കളുടെ ഭാരവും പെട്ടെന്നുള്ള മഴയില്‍കുതിര്‍ന്ന മണ്ണും മതില്‍ മറിഞ്ഞുവീഴാന്‍ കാരണമായെന്നാണ് ഫയര്‍ഫോഴ്സ് കരുതുന്നത്. ഓടയില്‍ വെള്ളം കയറിയതോടെ മാവൂര്‍ റോഡില്‍ മലം റോഡിലൊഴുകി. ഇവിടെ കെട്ടിടങ്ങളില്‍നിന്ന് ഓടയില്‍ മലം ഒഴുക്കുന്നതായി പരാതിയുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മാവൂര്‍ റോഡ് ജങ്ഷനില്‍ പുതിയ ഓവുചാല്‍ പണി പൂര്‍ത്തിയായതിനാല്‍ വെള്ളക്കെട്ടിന് കുറവുണ്ടെങ്കിലും പൂര്‍ണമായി ശമനം കാണാനായിട്ടില്ല. നഗരത്തില്‍ പലയിടത്തും മരച്ചില്ലകള്‍വീണ് വൈദ്യുതിബന്ധം താറുമാറായി. പൂളക്കടവ്-മെഡിക്കല്‍ കോളജ് റൂട്ടില്‍ ജനകീയ റോഡില്‍ 10ഓളം വീടുകള്‍ വെള്ളത്തിലായി. റോഡ് നന്നാക്കിയപ്പോള്‍ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ ചെയ്യാത്തതാണ് പ്രശ്നമായത്. മൂഴിക്കല്‍ ആനക്കയം റോഡില്‍ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‍െറ മതിലിടിഞ്ഞുവീണ് വീടിന് കേടുപറ്റി. മുറ്റത്ത് നിര്‍ത്തിയിട്ട പുതിയ ബൈക്കും തകര്‍ന്നു. കന്മയില്‍ മൊയ്തീന്‍െറ വീടിനുമുന്നിലേക്കാണ് മതില്‍ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.