മഴക്കാലപൂര്‍വ രോഗപ്രതിരോധം; നാടെങ്ങും ശുചീകരണം

മുക്കം: മഴക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുളള പകര്‍ച്ചവ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെ നാടെങ്ങും മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മലയോര മേഖലയില്‍ കാരശേരി, തിരുവമ്പാടി പഞ്ചായത്തുകളില്‍ ഇത്തവണ വിപുലമായ രീതിയിലാണ് പ്രതിരോധപ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. കാരശേരിയില്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് , സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി.പി. ജമീല അധ്യക്ഷത വഹിച്ചു. സജി തോമസ്, ഡോ. മനുലാല്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ വാര്‍ഡുകളിലും സ്ക്വാഡുകള്‍ രൂപവത്കരിച്ച് ജൂണ്‍ നാലിനകം ശുചീകരണം പൂര്‍ത്തിയാക്കാനും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പഞ്ചായത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും തീരുമാനിച്ചു. ഏറ്റവും നന്നായി ശുചീകരണം നടത്തുന്ന വാര്‍ഡിന് മൂന്ന് ലക്ഷം രൂപ നല്‍കാനും ആറിന് പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുമെന്നും പ്രസിഡന്‍റ് വി.കെ. വിനോദ് പറഞ്ഞു. തിരുവമ്പാടിയില്‍ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തിരുവമ്പാടി സര്‍വിസ് സഹകരണ ബാങ്ക്, ജനപതിനിധികള്‍, സാംസ്കാരിക സംഘടനകള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഒന്നുവരെ വ്യാപാരികള്‍ ശുചീകരണ ഹര്‍ത്താലാചരിച്ചു. കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കത്തറമ്മല്‍ അങ്ങാടി ശുചീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ.എ. ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്‍. ഉഷ അധ്യക്ഷത വഹിച്ചു. പി.കെ.സി. മജീദ്, ഇഖ്ബാല്‍ കത്തറമ്മല്‍, ടി.പി. റുഖിയ്യ, കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT