അനുമതിയില്ലാതെ കുന്നിടിച്ച് നിര്‍മാണം നടത്തുന്നത് ഗ്രാമപഞ്ചായത്ത് തടഞ്ഞു

കക്കോടി: അനധികൃതമായി കുന്നിടിച്ച് നിര്‍മാണം നടത്തുന്നത് കക്കോടി ഗ്രാമപഞ്ചായത്ത് തടഞ്ഞു. കക്കോടി-ചെലപ്രം റോഡിലെ വാളക്കാട് കുന്നില്‍ സ്കൂളിനുവേണ്ടി അനുമതിയില്ലാതെ കുന്നിടിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതാണ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍, സെക്രട്ടറി സി. മുരളീധരന്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരത്തെി തടഞ്ഞത്. കക്കോടി വില്ളേജിലെ റീസര്‍വേ 109/1, 109/1 പാര്‍ട്ട് , 140, 139 നമ്പറിലുള്ള ഭൂമിയില്‍ 7562.91 മീറ്റര്‍ സ്ക്വയറിലാണ് സ്കൂള്‍ നിര്‍മാണത്തിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കി അനുമതി ലഭിക്കുന്നതിനുമുമ്പേ പ്രവൃത്തി തുടങ്ങിയത്. 16 ഏക്കറോളം വരുന്ന സ്ഥലത്തെ പല ഭാഗത്തുനിന്നും മരങ്ങള്‍ വെട്ടിമാറ്റി നിയമങ്ങള്‍ കാറ്റില്‍ പറത്തി സമീപത്തെ കൂഴിച്ചാളക്കല്‍ കോളനിക്ക് അപകടം വരുത്തുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവത്രേ സ്വകാര്യവ്യക്തി. പതിനഞ്ച് മീറ്ററോളം ആഴത്തിലാണ് കുന്നിടിച്ചിരിക്കുന്നത്. പാരിസ്ഥിതിക ആഘാതങ്ങള്‍ വരുത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ എന്‍.ഒ.സിയും ചീഫ് ടൗണ്‍ പ്ളാനറുടെ അനുമതിയും ലഭ്യമായ ശേഷമേ നടത്താവൂ എന്ന നിയമം നിലനില്‍ക്കെയാണ് മണ്ണിടിച്ച് കെട്ടിടത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റവന്യൂ വകുപ്പോ ജിയോളജിയോ അനുമതി നല്‍കിയിട്ടില്ളെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വാര്‍ഡ് മെംബറോ പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരോ പഞ്ചായത്തിനെ അറിയിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ളെന്നതാണ് നാട്ടുകാരില്‍ സംശയം ഉയര്‍ത്തുന്നത്. എന്നാല്‍, പഞ്ചായത്തിന്‍െറ അനുമതിയില്ലാതെ അനധികൃതമായാണ് നിര്‍മാണം നടത്തിയതെന്നും ഇതു സംബന്ധിച്ച് ഒരറിവും തനിക്ക് കിട്ടിയിരുന്നില്ളെന്നും വാര്‍ഡ് അംഗം മിനിജ പറഞ്ഞു. സ്കൂളിന്‍െറ അപേക്ഷയിന്മേല്‍ 2015 ആഗസ്റ്റ് 26ന് 10 ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച് എ4 7892/15 ഫയല്‍ സെക്രട്ടറി മടക്കുകയായിരുന്നുവത്രേ. ഇതേതുടര്‍ന്ന് സ്വകാര്യ വ്യക്തി ഡിസംബര്‍ 23ന് പുതുക്കി അപേക്ഷ സമര്‍പ്പിച്ചിരിക്കെയാണ് അനധികൃത നിര്‍മാണം. ചട്ടം ലംഘിച്ച് ഒരു അനുമതിയും നല്‍കില്ളെന്നും അനധികൃത നിര്‍മാണത്തെ സംബന്ധിച്ച് ഭരണസമിതി മുമ്പാകെ റിപ്പോര്‍ട്ട് വെക്കുമെന്നും സെക്രട്ടറി സി. മുരളീധരന്‍ പറഞ്ഞു. മണ്ണെടുത്ത് മാറ്റുന്നതിനും താഴ്ന്ന ഭാഗം മണ്ണിട്ട് നികത്തുന്നതിനും റവന്യൂ, ജിയോളജി അധികാരികളുടെ അനുമതിപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തുടര്‍നടപടികള്‍ അനുവദിക്കില്ളെന്ന് സെക്രട്ടറി അറിയിച്ചു. സമീപപ്രദേശത്തെ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സ്കൂളിന്‍െറ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും സ്കൂളിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുമെന്നും ചേവായൂര്‍ ഉപജില്ല കെ.എസ്.ടി.എ സെക്രട്ടറി ഇ.എം. പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.