ട്രെയിനില്‍ കടത്തിയ 35,000 രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 35,000 രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെ മൂന്നാം പ്ളാറ്റ്ഫോമില്‍ എത്തിയ മംഗലാപുരം-കോയമ്പത്തൂര്‍ ട്രെയിനില്‍നിന്നാണ് ചാക്കുകെട്ടുകളില്‍ സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങള്‍ എസ്.ഐ ബി.കെ. സിജുവിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. എ.എസ്.ഐ സതീഷ്കുമാര്‍, ആര്‍.പി.എഫ് സ്ക്വാഡ് അംഗം പ്രവീണ്‍ എന്നിവരും പട്രോളിങ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.