കോഴിക്കോട്: മാവൂര്‍ റോഡിലെ പുതിയ ബസ്സ്റ്റാന്‍ഡില്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സ്റ്റാന്‍ഡിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. മാതൃകാ ബസ്സ്റ്റാന്‍ഡ് ആക്കി മാറ്റുന്നതിന്‍െറ ഭാഗമായാണ് പരിശോധന നടത്തിയത്. ബസ്സ്റ്റാന്‍ഡിലെ പലഭാഗത്തായി അനധികൃത കച്ചവടങ്ങള്‍ സജീവമാണ്. ഒരു അനുമതിയുമില്ലാതെ നടത്തുന്ന ഇത്തരം കച്ചവടങ്ങള്‍ സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. യാത്രക്കാര്‍ക്ക് നടക്കാന്‍പോലും പറ്റാത്തവിധം അനധികൃത കച്ചവടങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവരെ വ്യാഴാഴ്ച ഒഴിപ്പിച്ചത്. ഇതുകൂടാതെ കോര്‍പറേഷന്‍െറ കീഴിലുള്ള സ്റ്റാന്‍ഡിലെ വാടകമുറികളില്‍ ലൈസന്‍സോടെ പ്രവൃത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളിലും പരിശോധന നടത്തി. കടകള്‍ക്ക് ലൈസന്‍സില്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്തിനേക്കാളും കൂടുതല്‍ സ്ഥലം കൈയേറിയാണ് കച്ചവടം നടത്തുന്നതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. പല കടകളും മുന്‍ഭാഗത്ത് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറിയാണ് പ്രവൃത്തിക്കുന്നത്. കൈയേറിയ സ്ഥലം ഒഴിവാക്കി കച്ചവടം ചെയ്യണമെന്ന നിര്‍ദേശവും ഇവര്‍ക്ക് നല്‍കി. നിര്‍ദേശം പാലിക്കാതെ വീണ്ടും കച്ചവടം തുടര്‍ന്നാല്‍ കൈയേറിയ സ്ഥലത്ത് വെക്കുന്ന കച്ചവടസാധനങ്ങള്‍ പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജിന്‍െറ നേതൃത്വത്തില്‍ ഹെല്‍ത്ത് കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍ സത്യന്‍, എം. മൊയ്തീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശിവദാസ്, പി. അബ്ദുല്‍ ഖാദര്‍, ജെ.എച്ച്.ഐമാരായ ടി. രാജേന്ദ്രന്‍, ബിജു ജയറാം എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പുതിയ ബസ്സ്റ്റാന്‍ഡില്‍ പരിശോധന തുടരുമെന്ന് കെ.വി. ബാബുരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.