വാവാട് സപൈ്ളകോ കൗണ്ടറില്‍ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം

കൊടുവള്ളി: സപൈ്ളകോയുടെ വാവാട്ടുള്ള എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. നാട്ടുകാര്‍ക്കും പ്രദേശത്തെ തൊഴിലാളികള്‍ക്കും നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സപൈ്ളകോയുടെ വെള്ളയിലെ റേഷന്‍ മൊത്ത വ്യാപാര ഡിപ്പോയുടെ സ്ഥലപരിമിതിമൂലം അധികൃതര്‍ വാവാട് അങ്ങാടിയില്‍ പുതിയ എക്സ്റ്റന്‍ഷന്‍ കൗണ്ടറിന് സ്ഥലം കണ്ടത്തെിയിരുന്നു. ആഗസ്റ്റ് മാസത്തെ റേഷന്‍ സാധനങ്ങള്‍ വാവാട്ടെ പുതിയ കൗണ്ടറില്‍നിന്ന് നല്‍കണമെന്ന് കഴിഞ്ഞ മേയ് 29ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. താമരശ്ശേരി താലൂക്കില്‍പെട്ട 92, കൊയിലാണ്ടിയിലെ 29 എന്നിങ്ങനെ 121 റേഷന്‍കടകള്‍ക്കാണ് വാവാടുനിന്ന് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യേണ്ടത്. എന്നാല്‍, തൊഴില്‍തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകുകയായിരുന്നു. ഇതേതുടര്‍ന്ന് നിലവില്‍ വെള്ളയില്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഏഴും കൊയിലാണ്ടിയിലെ രണ്ടും വാവാട് പ്രദേശത്തുകാരായ മൂന്നുപേര്‍ക്കും തൊഴില്‍ നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ഉത്തരവിടുകയായിരുന്നു. പുതിയ ഡിപ്പോയില്‍ വാവാട് പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിനിറങ്ങുകയും ലേബര്‍ ഓഫിസറുടെ ഉത്തരവിനെതിരെ നിയമനടപടികളുമായി മുന്നോട്ടുനീങ്ങുകയുമായിരുന്നു. ഇതിനിടെ വ്യാഴാഴ്ച വാവാട്ടെ കൗണ്ടറിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ലോറികള്‍ വരുന്നതായുള്ള വിവരം ലഭിച്ച നാട്ടുകാരും തൊഴിലാളികളും കൗണ്ടറിന് മുന്നില്‍ പ്രതിഷേധവുമായി രാവിലെ മുതല്‍ നിലയുറപ്പിച്ചു. ഇതോടെ സപൈ്ളകോ ഉന്നത ഉദ്യോഗസ്ഥരും താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിന്‍െറയും കൊടുവള്ളി സി.ഐ ബിശ്വാസിന്‍െറയും നേതൃത്വത്തില്‍ പൊലീസ് സംഘവും നിലയുറപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ അരിയുമായത്തെിയ ലോറി പൊലീസ് സുരക്ഷയില്‍ കൗണ്ടറിന്‍െറ അകത്തേക്ക് കടത്തിവിടുകയും വെള്ളയില്‍നിന്നുമത്തെിയ തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ നീക്കമാരംഭിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരായ തൊഴിലാളികള്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തുനീക്കുമെന്ന് പൊലീസ് പറഞ്ഞതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തത്തെി. നാട്ടുകാരോട് പൊലീസ് സ്ഥലത്തുനിന്ന് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയുമായിരുന്നു. ആരുടെ പേരിലും കേസെടുത്തിട്ടില്ല. പ്രശ്നം രൂക്ഷമായതോടെ ഡിവൈ.എസ്.പി ശ്രീകുമാര്‍, ഡി.എസ്.ഒ വത്സല, സപൈ്ളകോ റീജനല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് അക്ഷയ്കുമാര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എന്നിവര്‍ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴ്ച വന്ന 10 ലോഡ് അരിയില്‍ അഞ്ച് ലോഡ് വെള്ളയിലെ തൊഴിലാളികളോടും അഞ്ച് ലോഡ് നാട്ടുകാരായ തൊഴിലാളികളോടും ഇറക്കാന്‍ ആവശ്യപ്പെട്ട് സമവായത്തിലത്തെുകയായിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് ഡി.എല്‍.ഒ, തൊഴിലാളികള്‍ എന്നിവര്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തൊഴില്‍തര്‍ക്കം പരിഹരിക്കുമെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.