വടകര: വിദ്യാര്‍ഥികളെ വലയിലാക്കാന്‍ മയക്കുമരുന്ന് മാഫിയ രംഗത്ത്. വിദ്യാലയങ്ങളെ ചുറ്റിപ്പറ്റി മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടുന്നവര്‍ ഏറിവരുന്നതായി പറയുന്നു. പലപ്പോഴും സ്കൂള്‍ പരിസരത്തെ കടകളെ മറയാക്കിയാണ് ഇത്തരം പ്രവര്‍ത്തനം സജീവമാകുന്നത്. ഇതിനുപുറമെ വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന രീതിയും സജീവമാണ്. ഈ സാഹചര്യത്തില്‍ പല വിദ്യാലയങ്ങളിലും ജാഗ്രതാസമിതിയും രക്ഷാകര്‍തൃസമിതിയും മറ്റും സജീവമാവുകയാണ്. വിദ്യാര്‍ഥികളുമായി അടുത്തിടപഴകുന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണികള്‍ ചിലരെ ഇടനിലക്കാരാക്കി മാറ്റുന്നു. പണവും മറ്റും നല്‍കി ഇവരില്‍ സ്വാധീനമുറപ്പിച്ചു കഴിഞ്ഞാല്‍ ലഹരിവില്‍പന എളുപ്പമാവുമെന്ന ചിന്തയിലാണ് ഈ നീക്കം. മാഹിയുടെ തൊട്ടടുത്ത പ്രദേശമായ വടകരയില്‍ വിദേശമദ്യത്തിന്‍െറ ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമാണത്രെ. വിദ്യാര്‍ഥികളെ ഉപയോഗിച്ച് മദ്യം കടത്തുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടില്ളെന്നതിനാല്‍ ഈ രീതി അവലംബിക്കുന്നവരും ഏറെയാണ്. മലബാറിലെ മയക്കുമരുന്ന് കോടതി വടകരയിലാണെന്നതിനാല്‍ എല്ലാ തരത്തിലുള്ള ലഹരിസംഘങ്ങളും വടകരയിലത്തെും. നാട്ടിലെ ലഹരി ഉപയോഗക്കാരുമായി സൗഹൃദത്തിലാകുന്ന ഇക്കൂട്ടര്‍ വടകര പ്രധാന താവളമാക്കി മാറ്റുന്നതായും പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം ലഹരി ഉപയോഗത്തിനിടെ രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തിനുശേഷം വടകര ടൗണില്‍നിന്നും പൊതുവെ ഇത്തരം ശക്തികള്‍ പിന്നോട്ടടിച്ചിരുന്നു. എന്നാല്‍, അടുത്ത കാലത്തായി ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടവഴികളും മറ്റും മയക്കുമരുന്ന് സംഘത്തിന്‍െറ പിടിയിലാവുന്നതായി പറയുന്നു. വടകര താലൂക്ക് വികസനസമിതിയില്‍ വിഷയം ചര്‍ച്ചയായതിനത്തെുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. വടകര താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് സുലഭമായി കിട്ടുന്ന സ്ഥിതിയാണിന്ന്. ഇതിനുപുറമെ ബ്രൗണ്‍ഷുഗര്‍ പോലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്. ചിലയിടങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് വില്‍പന. നിരോധിക്കപ്പെട്ട പാന്‍ ഉല്‍പന്നങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച് വില്‍പന നടത്തുന്നതും പതിവാണ്. അഞ്ചു ബാറുകളുണ്ടായിരുന്ന വടകരയിലിപ്പോള്‍ ബിവറേജില്‍മാത്രമേ വിദേശമദ്യം ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ മാഹിയില്‍നിന്നുള്ള മദ്യം യഥേഷ്ടം വടകര മേഖലയിലത്തെിക്കുന്ന സംഘം സജീവമാണ്. കുഴപ്പങ്ങളുണ്ടാക്കുമെന്ന് ഭയന്നാണ് പലരും ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങാത്തത്. വിദ്യാര്‍ഥികളെ കെണിയിലാക്കുന്ന പ്രവര്‍ത്തനം രക്ഷിതാക്കളെ ഭീതിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.