കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനമുക്ത സംസ്ഥാനമായി (ഒ.ഡി.എഫ്) പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 16551 ടോയ്ലറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ജില്ലാ ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ കെ.പി. വേലായുധന്‍ അറിയിച്ചു. 70 ഗ്രാമപഞ്ചായത്തുകളില്‍ 13605 ശൗചാലയങ്ങളും നഗരപ്രദേശങ്ങളില്‍ 2946 ശൗചാലയങ്ങളുമാണ് നിര്‍മിക്കുന്നത്. പദ്ധതിപ്രകാരം പെരുവയല്‍ ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തായി ഇതിനകംതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി വിജയിപ്പിക്കുന്നതിന് ശുചിത്വമിഷന്‍ ജില്ലയില്‍ 40ഓളം റിസോഴ്സ്പേഴ്സണ്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഒപ്പം ജനപ്രതിനിധികള്‍, സന്നദ്ധ - സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ബുധനാഴ്ച ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗം പദ്ധതി അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.