ഡിഫ്തീരിയ: ഒളവണ്ണയില്‍ പ്രതിരോധം ഊര്‍ജിതമാക്കുന്നു

പന്തീരാങ്കാവ്: ഗ്രാമപഞ്ചായത്തില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒളവണ്ണയില്‍ വിപുലമായ ബോധവത്കരണത്തിനും സൗജന്യ വാക്സിനേഷനും തുടക്കംകുറിക്കുന്നു. ജില്ലയില്‍ ഡിഫ്തീരിയ ബാധ കണ്ടത്തെിയവരില്‍ രണ്ടു പേര്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലുള്ളവരാണെന്നതിന്‍െറ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രവും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് വാക്സിനേഷനും ബോധവത്കരണവും സംഘടിപ്പിക്കുന്നത്. ജില്ലാ ആരോഗ്യ വിഭാഗം ഒളവണ്ണയെ ഡിഫ്തീരിയ ബ്ളോക്കില്‍പെടുത്തി റെഡ് അലര്‍ട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സബ്സെന്‍ററുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ ഡിഫ്തീരിയ വാക്സിനുകള്‍ നല്‍കും. ഇതിനാവശ്യമായ മരുന്നുകള്‍ സന്നദ്ധ സംഘടനകള്‍ വഴി ലഭ്യമാക്കാനാണ് പരിപാടി. അതിന് മുന്നോടിയായി വാര്‍ഡുകളിലെ അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. പദ്ധതിയുടെ തുടര്‍ഘട്ടമെന്ന നിലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വാക്സിന്‍ നല്‍കും. ഗ്രാമപഞ്ചായത്തില്‍ 72ഓളം ഇതര സംസ്ഥാന തൊഴിലാളി താമസകേന്ദ്രങ്ങളുണ്ട്. ഇവര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെയും തൊഴില്‍ദാതാക്കളുടെയും യോഗം ഈ മാസം 28ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. പദ്ധതിയുടെ വിജയത്തിനായി ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പത്മകുമാര്‍ വിഷയമവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് മനോജ് പാലതൊടി, ടി.പി. സുമ, കെ.കെ. ജയപ്രകാശന്‍, ഇ. രമണി, വേണുഗോപാലന്‍, എം.എം. പവിത്രന്‍, കെ. ബൈജു, ചോലക്കല്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.