സ്ത്രീകളോട് മോശമായി പെരുമാറിയതിന് വനിതാ സംഘടനക്കെതിരെ കേസ്

കോഴിക്കോട്: സ്ത്രീകളോട് മോശമായി പെരുമാറിയതിന് വനിതാ സംഘടനക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലിം വ്യക്തി നിയമത്തിന്‍െറ വെല്ലുവിളികളും സ്ത്രീകളുടെ ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുക്കാനത്തെിയ സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് കസബ പൊലീസ് കേസെടുത്തത്. നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനത്തെിയ നഗരസഭാ കൗണ്‍സിലര്‍ അഡ്വ. സീനത്ത് ഉള്‍പ്പെടെയുള്ള അഞ്ച് വനിതകളോടാണ് സംഘാടകര്‍ അപമര്യാദയായി പെരുമാറിയത്. ഇവരുടെ കൈപിടിച്ച് ഇറക്കി വിടുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നഗരസഭാ കൗണ്‍സിലര്‍ സീനത്തിന്‍െറ പരാതിയില്‍ സംഘാടകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 342, 354 (എ) വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പരിപാടിയുടെ സംഘാടകരായ നാഷനല്‍ വുമന്‍സ് ഫ്രണ്ട് പരാതിക്കാരിക്കെതിരെ തിങ്കളാഴ്ച കസബ സ്റ്റേഷനില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.