വടകര: വടകരയില്‍ വീണ്ടും തുറമുഖം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് നാട് വരവേറ്റത്. എന്നാല്‍, പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെടുന്നതുകാണുമ്പോള്‍ വീണ്ടുമീ കടല്‍ത്തീരത്ത് കപ്പലണയുന്നത് കാണാന്‍ എത്രനാള്‍ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. സംസ്ഥാനത്ത് ആരംഭിക്കുന്ന പത്തു ചെറുകിട വാണിജ്യതുറമുഖങ്ങളില്‍ ഒന്നാണ് വടകരയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാനത്തെ അഞ്ച് ചരക്കുതുറമുഖങ്ങള്‍ക്കായി 15 കോടി രൂപ നീക്കിവെച്ചപ്പോള്‍ വടകരയെ പരിഗണിച്ചില്ല. ഇത്, പദ്ധതി തുടര്‍പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്. 2012ലാണ് തുറമുഖത്തിന് തുടക്കം കുറിക്കാന്‍ കേരള സര്‍ക്കാര്‍ 1,83,29,100 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. പ്രാരംഭഘട്ടത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ പണിയുന്നതിനായാണ് പദ്ധതിയിട്ടത്. ആദ്യഘട്ടമായി 67,99,800 രൂപ അനുവദിച്ചു. കൊച്ചിയിലെ കിറ്റ്കോക്കിനായിരുന്നു നിര്‍മാണചുമതല. മൂന്ന് നില കെട്ടിടം എന്നത് ഒരുനിലയില്‍ ഒതുങ്ങി. ഇതിന്‍െറ തന്നെ നിര്‍മാണമാണിപ്പോള്‍ മുടങ്ങിയത്. നേരത്തെയുള്ള പ്രഖ്യാപന പ്രകാരം ഒരുവര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. 1960കളിലും ഇവിടെ തുറമുഖം നിര്‍മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍, നിര്‍മാണം കടല്‍പ്പാലത്തിലൊതുങ്ങി. ഈ പദ്ധതിയുടെ സമാന അനുഭവം തന്നെയാണ് പുതിയ പദ്ധതിയെ കാത്തിരിക്കുന്നതെന്നാണ് വിമര്‍ശം. പഴയകാലത്ത്് വടകര മേഖലയിലെ ചരക്കുനീക്കം നടന്നത് കടല്‍മാര്‍ഗമായിരുന്നു. അതുകൊണ്ട് തന്നെ, താഴെഅങ്ങാടി കടപ്പുറത്തിന് പതിറ്റാണ്ടുകള്‍ നീണ്ട ചരക്കുനീക്കത്തിന്‍െറയും കച്ചവടത്തിന്‍െറയും കഥപറയാനുണ്ട്. ചരക്കുനീക്കത്തിന് ലോറിയുള്‍പ്പെടെയുള്ള മറ്റുമാര്‍ഗങ്ങള്‍ വന്നതോടെ താഴെഅങ്ങാടിയുടെ പ്രതാപകാലം ഓര്‍മ മാത്രമായി. ഏറെക്കാലത്തെ പഠനത്തിനുശേഷമാണ് തുറമുഖം സ്ഥാപിക്കാന്‍ വടകരയെ തെരഞ്ഞെടുത്തിരിക്കുന്നത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കഴിഞ്ഞ സര്‍ക്കാറാണ് പോര്‍ട്ട് നിര്‍മാണം ആരംഭിച്ചത്. നിലവില്‍ അപകടാവസ്ഥയിലായ പഴയ പോര്‍ട്ട് ഓഫിസ് കെട്ടിടമുണ്ടിവിടെ. ഇതിന്‍െറ ഒരുഭാഗം അടുത്തിടെ ഇടിഞ്ഞുവീണിരുന്നു. ഇത് പൂര്‍ണമായി പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പോര്‍ട്ട് ഓഫിസിന്‍െറ നിര്‍മാണപ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് താഴെ അങ്ങാടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍, വരുന്ന സെപ്റ്റംബര്‍ മാസത്തോടെ നിലവിലുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും നിലവിലുള്ള തടസ്സം സാങ്കേതികം മാത്രമാണെന്നും പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.