പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ ആഗസ്റ്റ് 15 മുതല്‍ പ്രവര്‍ത്തിക്കും

പേരാമ്പ്ര: ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും അടഞ്ഞുകിടക്കുന്ന പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ ആഗസ്റ്റ് 15നകം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉറപ്പ് നല്‍കി. പേരാമ്പ്ര ഡെവലപ്മെന്‍റ് മിഷന്‍ രൂപവത്ക്കരണവുമായി ബന്ധപ്പെട്ട ശില്‍പശാലക്കു ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കുറ്റ്യാടി റോഡില്‍ പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിനു സമീപം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര എക്സൈസ് സര്‍ക്ള്‍ ഓഫിസ്, ആദായ നികുതി വകുപ്പിന്‍െറ ഓഫിസ്, പേരാമ്പ്ര ജി.യു.പിയില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫിസ് തുടങ്ങിയ ആറോളം ഓഫിസുകളാണ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുക. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സിവില്‍ സ്റ്റേഷന്‍ തുറക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.