മേല്‍ക്കൂര നിലംപൊത്താറായ വീട്ടില്‍ ഭീതിയോടെ ഒരു കുടുംബം

നടുവണ്ണൂര്‍: ഏതു നിമിഷവും നിലംപൊത്താവുന്ന മേല്‍ക്കൂരക്കു കീഴില്‍ ഈ മഴക്കാലത്ത് നെടുവീര്‍പ്പോടെ കഴിയുകയാണ് ഒരു കുടുംബം. കാവുന്തറയിലെ തിരുപ്പുറത്ത് ഗംഗാധരനും ഭാര്യയും മകളുമടങ്ങുന്ന കുടുംബമാണ് വീഴാറായ വീട്ടില്‍ മഴയെയും കാറ്റിനെയും പേടിച്ച് കഴിയുന്നത്. മരക്കമ്പുകള്‍കൊണ്ട് താങ്ങിനിര്‍ത്തിയതാണ് ഓടുകള്‍. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മഴ നനയാതിരിക്കാന്‍ ഫ്ളക്സ് ഷീറ്റ് വലിച്ചുകെട്ടിയതാണ്. രോഗിയായ ഗൃഹനാഥന് തൊഴിലില്ലാത്തത് കുടുംബത്തെ വലക്കുന്നു. മകള്‍ക്ക് സ്കൂളില്‍ പോകാന്‍ ബസ് കൂലിപോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വീട്ടിനടുത്തുള്ള കിണറിന് ആള്‍മറയില്ല. മഴയത്ത് വെള്ളം കിണറ്റിലേക്ക് ഒഴുകുന്നു. ആറ് സെന്‍റ് സ്ഥലത്താണ് വീടുള്ളത്. റവന്യൂ രേഖയില്ലാത്തതിനാല്‍ മേല്‍ക്കൂര നിര്‍മിക്കാനും വീട് അറ്റകുറ്റപ്പണിക്കും ലോണ്‍ ലഭിക്കാത്ത അവസ്ഥയാണ്. അമ്മ വഴിയാണ് ഗംഗാധരന് വീടും പറമ്പും ലഭിച്ചത്. മഴക്കാലത്ത് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഈ കുടുംബത്തിന്. കാരുണ്യമതികളുടെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഗംഗാധരനും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.