വടകര: മലോല്‍മുക്കുകാര്‍ സംസാരിക്കുന്നതിപ്പോള്‍ യാത്രാദുരിതത്തെക്കുറിച്ചാണ്. അതിരാവിലെ എവിടേക്കെങ്കിലും പോകാനൊരുങ്ങുമ്പോള്‍ തുടങ്ങുന്ന യാത്രാപ്രയാസത്തെക്കുറിച്ച ചര്‍ച്ച തിരികെയത്തെുംവരെ നീളും. 10 ബസുകള്‍ക്ക് ഓടാന്‍ പെര്‍മിറ്റുണ്ടിവിടെ. എന്നാല്‍, ഓടുന്നത് ചുരുക്കം ബസുകള്‍. ഇതില്‍ തന്നെ ചില ബസുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ട്രിപ്പുകള്‍ ഒഴിവാക്കും. ഇതോടെ, വടകര ടൗണിലോ മറ്റോ എത്തണമെങ്കില്‍ പല വഴിയിലൂടെ സഞ്ചരിക്കേണ്ടിവരും. വടകര നഗരസഭയുടെ തൊട്ടടുത്ത ചോറോട് പഞ്ചായത്തിലാണ് മലോല്‍മുക്ക്. ഓട്ടോറിക്ഷ മാത്രമാണിവിടെ ആശ്വാസം. മലോല്‍മുക്കില്‍ ഓട്ടോയില്‍ ഓര്‍ക്കാര്‍ട്ടേരിയിലത്തെിയോ കുരിക്കിലാട് വരെ നടന്ന് അവിടെനിന്ന് ഓട്ടോയില്‍ കയറിയോ വേണം വടകരയിലേക്കത്തൊന്‍. ചോറോട് ഈസ്റ്റിലുള്ളവരാകട്ടെ, മാങ്ങോട്ടുപാറയില്‍നിന്ന് ഓട്ടോകളില്‍ ചോറോട് ഗേറ്റ്വരെ പോകും. അവിടന്നങ്ങോട്ട് ബസില്‍ കയറിയാണ് വടകരയിലത്തെുക. കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നത് മാത്രമല്ല, ബസിന് ഒമ്പതുരൂപക്ക് യാത്ര തരപ്പെടുമെങ്കില്‍ ഓട്ടോ വിളിച്ചാല്‍ നൂറുരൂപ വരെ കൊടുക്കേണ്ടിവരും. സ്കൂള്‍ കുട്ടികള്‍, തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍, ആശുപത്രികളിലും മറ്റും പോകുന്നവര്‍ എന്നിവര്‍ നേരിടുന്ന ദുരിതം ചെറുതല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് 40 ജീപ്പുകള്‍ വരെ സര്‍വിസ് നടത്തിയിരുന്ന റൂട്ടാണിത്. എന്നാല്‍, ജീപ്പുകാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജീപ്പുകള്‍ സര്‍വിസ് നിര്‍ത്തി. ഇതിനുശേഷമാണ് കൂടുതല്‍ ബസുകള്‍ എത്തിയത്. എന്നാല്‍, ട്രിപ് മുടക്കമാണ് പ്രശ്നം. തിരക്കേറെയുള്ള രാവിലെയും വൈകീട്ടും ട്രിപ്പുകള്‍ മുടക്കുന്നതാണ് വലിയ ദുരിതമാകുന്നത്. ബസുകള്‍ ട്രിപ് മുടക്കുന്നതിന് പ്രധാനകാരണമായി പറയുന്നത് റോഡിന്‍െറ ശോച്യാവസ്ഥയാണ്. വര്‍ഷങ്ങളായി റോഡ് ടാര്‍ ചെയ്തിട്ട്. റോഡുകളില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴപെയ്താല്‍ ചേന്ദമംഗലം മുതല്‍ കൂട്ടൂലി പാലംവരെയും കണ്യാറത്തുമുക്ക് മുതല്‍ രാമത്ത് മുക്കുവരെയും വെള്ളപൊക്കവും പതിവാണ്. റോഡുയര്‍ത്തി ഇരുവശവും ഓവുചാലും നിര്‍മിച്ച് നവീകരിച്ചാലേ പരിഹാരമാവൂ. ട്രിപ്പുകള്‍ മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ജെ.ഡി.യു ചോറോട് പഞ്ചായത്ത് സെക്രട്ടറി പ്രസാദ് വിലങ്ങില്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.