കോഴിക്കോട്: നഗരപാത വികസന പദ്ധതിയില്‍പ്പെട്ട ഗാന്ധിറോഡ്-മിനി ബൈപാസ് റോഡ്, കാരപ്പറമ്പ്-കല്ലുത്താന്‍കടവ് റോഡ് എന്നിവയുടെ അഴക്കുചാല്‍ നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത ശ്രീരാം ഇ.പി.സി ലിമിറ്റഡിനെ ഒഴിവാക്കി നഗരപാത വികസന പദ്ധതി കരാറുകാരായ യു.സി.സി.ഐ.ഡി.പിയെ കരാര്‍ ഏല്‍പിക്കണമെന്ന പ്രോജക്ട് മാനേജറുടെ നിര്‍ദേശം പരിഗണിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പൊതുമരാമത്ത്-തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നഗരപാതാ വികസന പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തില്‍ നിര്‍മിക്കുന്ന റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റോഡു നിര്‍മാണ കരാര്‍ നല്‍കിയെങ്കിലും കെ.എസ്.യു.ഡി.പി പദ്ധതിയുടെ പൈപ്പ് ലൈന്‍ നിര്‍മാണം നടക്കാത്തതിനാല്‍ റോഡ് നിര്‍മാണം മന്ദഗതിയിലാണ് നീങ്ങുന്നത്. ഗാന്ധി റോഡ്-മിനി ബൈപാസ്, കാരപ്പറമ്പ്-കല്ലുത്താന്‍കടവ് എന്നീ റോഡുകളില്‍ കെ.എസ്.യു.ഡി.പി പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. റോഡ് നിര്‍മാണകരാര്‍ പൂര്‍ത്തീകരിക്കാന്‍ യു.സി.സി.ഐ.ഡി.പി.ക്ക് രണ്ട് വര്‍ഷമാണ് കാലാവധി നല്‍കിയത്. കെ.എസ്.യു.ഡി.പി പദ്ധതി നീളുന്നത് നഗരപാതാ വികസന പദ്ധതി നീളാന്‍ ഇടവരുത്തുകയും സാമ്പത്തിക ബാധ്യത കൂട്ടുകയും ചെയ്യും. ഇപ്പോള്‍തന്നെ രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവിക്കുന്ന കോഴിക്കോട് നഗരത്തിലെ യാത്രാക്ളേശം പതിന്മടങ്ങ് വര്‍ധിക്കാന്‍ ഇത് ഇടയാക്കും - ജില്ലാ കലക്ടറുടെ കത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.