മുക്കം: മലയോര മേഖലയില്‍ ഡെങ്കിപ്പനി ശമനമില്ലാതെ തുടരുന്നതിനിടെ ഇരുട്ടടിയായി ഡിഫ്തീരിയയും. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്ത പറമ്പ് മോലിക്കാവ് സ്വദേശി അജിതിനാണ് രോഗം പിടിപെട്ടത്. മെഡിക്കല്‍ കോളജിലെ എ.സി മെക്കാനിക്കായ യുവാവ് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളിയിലും കാരശ്ശേരി മോലിക്കാവിലും താമസിക്കാറുള്ളതിനാല്‍ ജോലിസ്ഥലത്ത് നിന്നാണോ താമസസ്ഥലത്തുനിന്നാണോ രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തേക്കുംകുറ്റിയിലെ കുരിശുപാറ, പന്നി മുക്ക്, കുട്ടികുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു മൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവുമധികം പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടത് മുക്കം മേഖലയിലായിരുന്നു. മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് കാരശ്ശേരി, മലപ്പുറത്ത് നിരവധി പേര്‍ക്ക് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.