കുറ്റ്യാടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സര്‍വകക്ഷിയോഗത്തിലെ നിര്‍ദേങ്ങള്‍ ഇനിയും നടപ്പാക്കാനായില്ല. പെരുന്നാള്‍ പ്രമാണിച്ച് ടൗണില്‍ വാഹനത്തിരക്ക് പൂര്‍വാധികം വര്‍ധിച്ചതോടെ കുരുക്ക് രൂക്ഷമാണ്. റോഡിനിരുവശവും ഇരുചക്ര വാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിര്‍ത്തിയിടുന്നതാണ് വലിയ ദുരിതം. നടപ്പാതകള്‍ കടകളിലേക്കുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ട് തടസ്സപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പരിഷ്കരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. വാഹനങ്ങള്‍ റോഡിന്‍െറ ഒരുഭാഗത്ത് മാത്രം പാര്‍ക്കുചെയ്യുക, നോപാര്‍ക്കിങ് ബോഡ് വെച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെ പൊലീസ് നടപടിയെടുക്കുക, മരുതോങ്കര റോഡിലെ ഓട്ടോപാര്‍ക്കിങ് മരുതോങ്കര റോഡ് ജങ്ഷനിലേക്ക് നീങ്ങി ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ കുറെക്കൂടി പിന്നോട്ടുനീക്കുക, മരുതോങ്കര റോഡിലെ ജീപ്പ് പാര്‍ക്കിങ് ചെറുപുഴപാലം ഭാഗത്തേക്ക് മാറ്റുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.