സ്കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമം: വിദ്യാര്‍ഥികള്‍ പിടിയില്‍

ചേമഞ്ചേരി: പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ പിടിയിലായി. വെള്ളിയാഴ്ച സന്ധ്യക്ക് കാട്ടില്‍പീടിക ഹിറ മസ്ജിദില്‍ നോമ്പുതുറക്കാനത്തെിയ വിദ്യാര്‍ഥികളാണ് കുട്ട്യാലിക്കണ്ടി മമ്മദ്കോയയുടെ ആക്സസ് സുസുക്കി സ്കൂട്ടര്‍ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. നോമ്പുതുറന്നശേഷം മറ്റുള്ളവര്‍ നമസ്കരിക്കുന്നതിനിടെ മൂന്നംഗസംഘം സ്കൂട്ടര്‍ തള്ളി ഒരു കിലോമീറ്ററോളം അകലെ കൊണ്ടുപോയി. നമസ്കാരത്തിനുശേഷം മോഷണവിവരം ശ്രദ്ധയില്‍പെട്ട ഉടമയും മറ്റുള്ളവരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഒരാളെ പിടികൂടിയത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലത്തെിച്ചശേഷം നടന്ന ചോദ്യം ചെയ്യലിനിടെ മറ്റു രണ്ടു പേരെക്കുറിച്ച് സൂചന ലഭിച്ചു. അവരെയും മൂവരുടെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രണ്ടുമാസം മുമ്പ് ഇതേ വാഹനം പള്ളി പരിസരത്തുനിന്ന് മോഷ്ടിക്കാന്‍ ശ്രമംനടന്നിരുന്നു. വാഹനം തള്ളി ദൂരെയത്തെിച്ച ശേഷം കത്രികയുപയോഗിച്ച് സ്റ്റാര്‍ട്ടാക്കി ഓടിച്ചുകൊണ്ടുപോകാനായിരുന്നു പദ്ധതിയെന്ന് മൂവരും പൊലീസിനോട് വിശദീകരിച്ചു. കുറച്ചുദിവസം ഉപയോഗിച്ചശേഷം വില്‍ക്കാനായിരുന്നുവത്രെ പരിപാടി. വാഹനയുടമ രേഖാമൂലം പരാതിനല്‍കാത്തതിനാല്‍ പൊലീസ് കുട്ടികളെ താക്കീത് ചെയ്ത് രക്ഷിതാക്കളുടെ കൂടെ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.