കോഴിക്കോട്: കര്‍ണാടകയില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണി നോര്‍ത് ഷാഡോ പൊലീസിന്‍െറ വലയിലായി. കാസര്‍കോട് മഞ്ചേശ്വരത്തെ വന്‍ മാഫിയാസംഘത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വ്യാപാരത്തിലെ ജില്ലയിലെ പ്രധാന കണ്ണിയായ കൊടുവള്ളി കിഴക്കോത്ത് സ്വദേശി കളത്തിങ്ങല്‍ ഇര്‍ഷാദിനെയാണ് (30) വില്‍പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയത്. കുന്ദമംഗലം എസ്.ഐ വി.വി. വിമലും സിറ്റി പൊലീസ് കമീഷണറുടെ കീഴിലെ നോര്‍ത് ഷാഡോ പൊലീസും ചേര്‍ന്ന് ദിവസങ്ങളായി നടത്തിയ ഓപറേഷനൊടുവിലാണ് ഇയാള്‍ പിടിയിലായത്. രണ്ടുദിവസത്തിനിടെ കുന്ദമംഗലത്ത് നടക്കുന്ന രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. കഴിഞ്ഞദിവസം കൊടുവള്ളി സ്വദേശിയായ കപ്പലാംകുഴിയില്‍ അബ്ദുല്‍ ബഷീര്‍ എന്ന ഒളമുട്ട ബഷീറിനെയും ഇതേസംഘം പിടികൂടിയിരുന്നു. കാസര്‍കോട്ടുനിന്നും വന്‍തോതില്‍ കഞ്ചാവ് കോഴിക്കോട്ടത്തെിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്ന റാക്കറ്റിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഇര്‍ഷാദ്. കര്‍ണാടകയില്‍നിന്നും കാസര്‍കോട്ടുനിന്നുമാണ് ജില്ലയിലേക്ക് പ്രധാനമായും വന്‍തോതില്‍ കഞ്ചാവും മയക്കുമരുന്നും എത്തുന്നതെന്ന കണ്ടത്തെലിനെ തുടര്‍ന്നായിരുന്നു പൊലീസ് നീക്കം. സിറ്റി നോര്‍ത് അസി. കമീഷണര്‍ അഷറഫിന്‍െറയും കോസ്റ്റല്‍ സി.ഐ ടി.കെ. അഷറഫിന്‍െറയും നേതൃത്വത്തില്‍ നടത്തിയ ഓപറേഷനിലാണ് മുഖ്യകണ്ണി പിടിയിലായത്. അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട് മഞ്ചേശ്വരത്തത്തെിയ ഷാഡോ സംഘത്തെ ലഹരിമാഫിയാസംഘം മാരകായുധങ്ങളുമായി നേരിടാനൊരുങ്ങിയിരുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയിലൂടെയാണ് കര്‍ണാടകയില്‍നിന്നുള്ള ലഹരി ഒഴുക്കിലെ പ്രധാന കണ്ണിയായി ഇര്‍ഷാദ് മാറുന്നത്. ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരം വരെയത്തെിയ പൊലീസ് സംഘത്തിന് കണ്ണിയിലെ അന്തര്‍സംസ്ഥാന ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. മഞ്ചേശ്വരത്തുനിന്നും തുച്ഛമായ വിലക്കുവാങ്ങി കഞ്ചാവ് കോഴിക്കോട്ടത്തെിച്ച് വില്‍പന നടത്തുന്ന മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഇര്‍ഷാദ്. ആദ്യമായിട്ടാണ് ഇയാള്‍ കഞ്ചാവുമായി പിടിയിലാവുന്നത്. കഞ്ചാവിന്‍െറ ഉറവിടത്തെയും റാക്കറ്റിലെ മറ്റു കണ്ണികളെയും കുറിച്ച് അന്വേഷിക്കുന്നതിനായി ചേവായൂര്‍ സി.ഐ എ.വി. ജോണിന്‍െറ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുകയാണ്. കോഴിക്കോട് സിറ്റി നോര്‍ത് ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, മുഹമ്മദ് ഷാഫി, സജി, അബ്ദുറഹിമാന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ്, സുനില്‍കുമാര്‍, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കഞ്ചാവ് പിടിച്ചെടുത്തത്. വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.