മുക്കം: വാടകക്കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ക്കു നടുവിലുള്ള നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലാക്കുകയെന്ന മുറവിളിക്കൊടുവില്‍ യാഥാര്‍ഥ്യമായ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2011 തുടക്കത്തില്‍ തറക്കല്ലിട്ട് 2013 അവസാനത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് നിര്‍മാണമാരംഭിച്ച സിവില്‍ സ്റ്റേഷന്‍െറ കെട്ടിടനിര്‍മാണം 2015 അവസാനത്തിലാണ് പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനവും നടത്തി. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അഗസ്ത്യന്‍ മൂഴിയില്‍ പൊതുമരാമത്ത് വകുപ്പിന്‍െറ ഒരേക്കറിലധികംവരുന്ന സ്ഥലത്ത് മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. ജനകീയ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി സമരങ്ങള്‍ക്കുശേഷമാണ് സിവില്‍ സ്റ്റേഷന്‍ അനുവദിച്ചത്. സാങ്കേതിക നൂലാമാലകളിലും ആസ്ഥാന തര്‍ക്കത്തിലുംപെട്ട് നിര്‍മാണം തന്നെ പലപ്പോഴും നീണ്ടുപോയിരുന്നു. സി. മോയിന്‍കുട്ടി എം.എല്‍.എയായ സമയത്ത് സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടിയും തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു. മുക്കം കെ.എസ്.ഇ.ബി സെക്ഷന്‍, എ.ഇ.ഒ, രജിസ്ട്രാര്‍, കൃഷിഭവന്‍, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ ഓഫിസുകള്‍ വാടകക്കെട്ടിടങ്ങളില്‍നിന്ന് വാടകക്കെട്ടിടങ്ങളിലേക്ക് മാറി മാറി പ്രവര്‍ത്തിച്ച് വരുന്ന അവസ്ഥയാണ്. ഫയര്‍സ്റ്റേഷന് നിലവില്‍ സിവില്‍ സ്റ്റേഷന് സമീപത്തുതന്നെ കെട്ടിടം നിര്‍മാണം പുരോഗമിക്കുന്നതേ ഉള്ളൂ. എന്നാല്‍, മറ്റ് ഓഫിസുകള്‍ക്ക് കൂടുമാറാവുന്നതേ ഉള്ളൂ. ഇതിന് എത്രയും വേഗം സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. മിനി സിവില്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സജീവ്കുമാര്‍ തൊണ്ടിമ്മല്‍, മനു സുന്ദര്‍, നിജു മണാശ്ശേരി, ഷിനോ, അനൂപ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.