കുഞ്ഞുമത്സ്യങ്ങളെ പിടിച്ച ബോട്ടിന് പിഴയിട്ടു

ബേപ്പൂര്‍: കുഞ്ഞുമത്സ്യങ്ങളെ പിടിച്ചെടുത്ത ബോട്ടിന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് 50,000 രൂപ പിഴയിട്ടു. എന്നാല്‍, പിഴ ഒടുക്കില്ളെന്ന ഉറച്ചനിലപാടുമായി ഉടമ രംഗത്തത്തെിയതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. ബോട്ടുടമ സി.പി. ജലീലിന് പിന്തുണയുമായി ആക്ഷന്‍ കമ്മിറ്റി കൂടി രംഗത്തുവന്നിട്ടുണ്ട്. മത്സ്യബന്ധനത്തിന് ആഴക്കടലില്‍ വലവിരിക്കുമ്പോള്‍ പല മത്സ്യങ്ങളും കുടുങ്ങുമെന്നും ഇവക്കെല്ലാം പിഴയൊടുക്കേണ്ടിവന്നാല്‍ മത്സ്യത്തൊഴിലാളിയുടെ നടുവൊടിയുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബുധനാഴ്ചയാണ് ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഫ്നാസ് ബോട്ടില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളുണ്ടെന്നു പറഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ട് പിടിച്ചെടുത്തത്.ഇതേതുടര്‍ന്നാണ് അധികൃതര്‍ 50,000 രൂപ പിഴയൊടുക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടത്. എന്നാല്‍, പിഴയൊടുക്കാന്‍ പറ്റില്ലയെന്ന ഉറച്ചനിലപാട് ബോട്ടുടമയും എടുത്തതോടെയാണ് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായത്. ബോട്ടുടമക്ക് പിന്തുണയുമായി മുദാക്കര മഹല്ല് കമ്മിറ്റി, ബേപ്പൂര്‍ അരയസമാജം, ബേപ്പൂര്‍ ഹാര്‍ബര്‍ വികസനസമിതി, വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.